മദ്യലഹരിയിൽ മകന്റെ ക്രൂരത: ‘അമ്മയെ കഴുത്തറുത്ത് കൊന്നു, കത്തിക്കാനും ശ്രമം’
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● മുൻ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനായ മകൻ അജയകുമാറാണ് അറസ്റ്റിലായത്.
● 'സ്ഥിരം മദ്യപാനിയായ അജയകുമാർ ലഹരിമുക്തി കേന്ദ്രത്തിൽ പലതവണ ചികിത്സ തേടിയിട്ടുണ്ട്'.
● വീട്ടിൽ മദ്യപിക്കുന്നതിനിടെ കുപ്പി പൊട്ടിയതിനെ തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ്.
● വിജയകുമാരിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സംഭവം പുറത്തറിയിച്ചത്.
തിരുവനന്തപുരം: (KVARTHA) മദ്യപാനം തടഞ്ഞതിനെ തുടർന്ന് മുൻ സൈനികനായ മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി പരാതി. തിരുവനന്തപുരം നേമം കല്ലിയൂർ പകലൂർ ലക്ഷ്‌മി നിവാസിൽ വിജയകുമാരിയാണ് (76) ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അജയകുമാർ അറസ്റ്റിലായതായി നേമം പൊലീസ് അറിയിച്ചു.
പൊലീസ് നൽകുന്ന വിവരമനുസരിച്ച്, കുടുംബവുമായി അകന്നശേഷം അമ്മയ്‌ക്കൊപ്പമാണ് മുൻ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനായ അജയകുമാർ താമസിച്ചിരുന്നത്. സ്ഥിരം മദ്യപാനിയായ ഇയാൾ ലഹരിമുക്തി കേന്ദ്രത്തിൽ പലതവണ ചികിത്സ തേടിയിട്ടുണ്ട്.
ബുധനാഴ്ച രാത്രി 12 മണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ മദ്യക്കുപ്പി നിലത്തുവീണ് പൊട്ടിപ്പോയതിനെ തുടർന്ന് അമ്മയായ വിജയകുമാരി മകനെ വഴക്ക് പറഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നു.
ഇതിൽ പ്രകോപിതനായ അജയകുമാർ, പൊട്ടിയ മദ്യക്കുപ്പി ഉപയോഗിച്ച് അമ്മയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിജയകുമാരിയുടെ കൈയിലെയും കാലിലെയും ഞരമ്പുകളും മുറിച്ച നിലയിലായിരുന്നു.
കൊലപാതകത്തിനു ശേഷം തെളിവ് നശിപ്പിക്കാനായി മദ്യം ഉപയോഗിച്ച് മൃതദേഹം കത്തിക്കാനും പ്രതി ശ്രമിച്ചതായി നേമം പൊലീസ് അറിയിച്ചു. വിജയകുമാരിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സംഭവം പുറത്തറിയച്ചത്. നാട്ടുകാർ എത്തിയപ്പോൾ വിജയകുമാരി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു.
കൊല്ലപ്പെട്ട വിജയകുമാരി കമീഷണർ ഓഫിസിലെ ഉദ്യോഗസ്ഥയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അജയകുമാറിനെ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കും.
ഈ വർത്തയെകുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ. സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുക.
Article Summary: Son kills mother over alcohol argument, attempts to burn body.
#KeralaCrime #ThiruvananthapuramNews #Murder #AlcoholAbuse #Nemom #Arrest
