Seized | ആന്ധ്രയില്‍ നിന്നും കാറില്‍ കടത്തി കൊണ്ടുവന്ന 15 കിലോ കഞ്ചാവ് പിടികൂടി; ആറ്റിങ്ങലില്‍ യുവാവ് പിടിയില്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) ആന്ധ്രയില്‍ നിന്നും കാറില്‍ കടത്തി കൊണ്ടുവന്ന 15 കിലോ കഞ്ചാവ് പിടികൂടി. ആറ്റിങ്ങല്‍ കച്ചേരി നടയില്‍ വച്ചാണ് സ്റ്റേറ്റ് എക്‌സൈസ് എന്‍ ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട ജയേഷിനെ പിടികൂടി.
സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തലവനായ എക്സൈസ് അസിസ്റ്റന്റ് കമീഷനര്‍ ടി അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിലാണ് പരിശോധന നടത്തിയത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാര്‍ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് എക്‌സൈസ് പറഞ്ഞു. കഞ്ചാവ് ആര്‍ക്കായാണ് എത്തിച്ചതെന്നും ആന്ധ്രയിലെ കഞ്ചാവ് വിതരണക്കാരെ സംബന്ധിച്ചും സൂചനകള്‍ ലഭിച്ചതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Keywords: Thiruvananthapuram, News, Kerala, Arrest, Arrested, Crime, Seized, Thiruvananthapuram: Man arrested with ganja.

