Arrested | 'മാനസിക വെല്ലുവിളിയുള്ള വയോധികനെ വടികൊണ്ട് ക്രൂരമായി മര്‍ദിച്ചു'; ചുമട്ടുതൊഴിലാളി അറസ്റ്റില്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) വട്ടപ്പാറ കന്യാകുളങ്ങരയില്‍ മാനസിക വെല്ലുവിളിയുള്ള വയോധികനെ വടികൊണ്ട് ക്രൂരമായി മര്‍ദിച്ചെന്ന കേസില്‍ ചുമട്ടുതൊഴിലാളി അറസ്റ്റില്‍. വാഹിദാണ് അറസ്റ്റിലായത്. റോഡിലൂടെ പോകുകയായിരുന്ന യാത്രക്കാരന്‍ പകര്‍ത്തിയ മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. ദേവകുമാറിന്റെ സഹോദരന്‍ പൊലീസില്‍ പരാതിയും നല്‍കി.

പൊലീസ് പറയുന്നത്: കന്യാകുളങ്ങര ജുമാമസ്ജിന് മുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം. ബഹളമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് മദ്യലഹരിയിലായിരുന്ന വാഹിദ് 60കാരനായ ദേവകുമാറിന്റെ കൈകാലുകളിലും തയ്ക്കും വടികൊണ്ട് അടിച്ചത്. അന്വേഷണത്തിനൊടുവില്‍ കന്യാകുളങ്ങര മാര്‍ക്കറ്റിനു സമീപത്തുവച്ച് ബുധനാഴ്ച വൈകീട്ടോടെ പ്രതിയെ വട്ടപ്പാറ പൊലീസ് പിടികൂടി.
മര്‍ദനമേറ്റ ദേവകുമാര്‍ 28 വര്‍ഷമായി മാനസികസ്വാസ്ഥ്യത്തിന് ചികിത്സയിലാണ്. കന്യാകുളങ്ങരയിലും സമീപപ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞുനടക്കുന്ന ദേവകുമാര്‍ നിരുപദ്രവകാരിയാണ്. ഭിന്നശേഷിക്കാരനെതിരായ അതിക്രമം, ദേഹോപദ്രവം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. വാഹിദിനെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.
Keywords: Thiruvananthapuram, News, Kerala, Arrested, Crime, attack, Thiruvananthapuram: Elderly man attacked by man, arrested.