Arrested | ആരോഗ്യ പ്രവര്‍ത്തകന്‍ ചമഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; യുവാവ് പിടിയില്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) ആരോഗ്യ പ്രവര്‍ത്തകന്‍ ചമഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവിനെ പൊലീസ് പിടികൂടി. ഏഭിലാഷ് ബെര്‍ലിന്‍ (39) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ മാസം 29നാണ് കേസിനാസ്പദമായ സംഭവം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലെക്കു വരികയായിരുന്ന പാറശാല സ്വദേശിനിയായ പത്താം ക്ലാസുകാരിയെ ആരോഗ്യ പ്രവര്‍ത്തകന്നെന്ന് പറഞ്ഞ് പിന്തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ച് കയറി യുവാവ് ഉപദ്രവിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളെ കണ്ട് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. തുടര്‍ന്ന് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. പാറശാല സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ഹേമന്ത്കുമാറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പക്ടര്‍മാരായ സജി, ബാലു, ശറഫുദ്ദിന്‍, സി പി ഒ മാരായ സാമന്‍, ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയിത്.
Keywords: Thiruvananthapuram, News, Kerala, Police, Crime, Arrest, Arrested, Girl, Thiruvananthapuram: Complaint that man tries to molest student; Man arrested.

