Arrested | ആരോഗ്യ പ്രവര്‍ത്തകന്‍ ചമഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; യുവാവ് പിടിയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ആരോഗ്യ പ്രവര്‍ത്തകന്‍ ചമഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവിനെ പൊലീസ് പിടികൂടി. ഏഭിലാഷ് ബെര്‍ലിന്‍ (39) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ മാസം 29നാണ് കേസിനാസ്പദമായ സംഭവം.

Aster mims 04/11/2022

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലെക്കു വരികയായിരുന്ന പാറശാല സ്വദേശിനിയായ പത്താം ക്ലാസുകാരിയെ ആരോഗ്യ പ്രവര്‍ത്തകന്നെന്ന് പറഞ്ഞ് പിന്തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ച് കയറി യുവാവ് ഉപദ്രവിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളെ കണ്ട് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

Arrested | ആരോഗ്യ പ്രവര്‍ത്തകന്‍ ചമഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; യുവാവ് പിടിയില്‍

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. തുടര്‍ന്ന് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. പാറശാല സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ഹേമന്ത്കുമാറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പക്ടര്‍മാരായ സജി, ബാലു, ശറഫുദ്ദിന്‍, സി പി ഒ മാരായ സാമന്‍, ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയിത്.

Keywords: Thiruvananthapuram, News, Kerala, Police, Crime, Arrest, Arrested, Girl, Thiruvananthapuram: Complaint that man tries to molest student; Man arrested.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia