Jailed | 'ആറര വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു'; 55കാരന് 6 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി
തിരുവനന്തപുരം: (www.kvartha.com) ആറര വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ 55കാരന് തടവും പിഴയും വിധിച്ച് കോടതി. കാഞ്ഞിരംകുളം പഞ്ചായത് പരിധിയില്‍പെട്ട കാര്‍ലോസിനാണ് തിരുവനന്തപുരം അതിവേഗ സ്‌പെഷല്‍ കോടതി ആറു വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും വിധിച്ചത്. 2021 ആഗസ്റ്റ് 30ന് രാവിലെ ഒമ്പത് മണിയോടെയാണ് കേസിനാസ്പദമായ സംഭവം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: വീട് വൃത്തിയാക്കാനെത്തിയ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വീട്ടില്‍ മുത്തശ്ശി മാത്രം ഉണ്ടായിരുന്ന സമയത്തായിരുന്നു ഇയാള്‍ അതിക്രമം കാണിച്ചത്. കുട്ടി ബഹളം വെച്ചതോടെ മുത്തശ്ശി പ്രതിയെ മര്‍ദിക്കുകയും തുടര്‍ന്ന് കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്യുകയായിരുന്നു.
Keywords: News, Kerala, Thiruvananthapuram, Crime, Molestation, case, Thiruvananthapuram: 55 year old man jailed for molestation case.