SWISS-TOWER 24/07/2023

Robbery | 'ബന്ധുവിന്റെ മരണവീട്ടില്‍ പോയ തക്കം നോക്കി മോഷണം'; വീട് കുത്തിത്തുറന്ന് 22 പവന്‍ സ്വര്‍ണം കവര്‍ന്നതായി പരാതി

 


തിരുവനന്തപുരം: (www.kvartha.com) വര്‍ക്കലയില്‍ വീട് കുത്തിത്തുറന്ന് 22 പവന്‍ സ്വര്‍ണം കവര്‍ന്നതായി പരാതി. കുരയ്ക്കണ്ണി വിളക്കുളം സ്വദേശി ഉമറുല്‍ ഫാറൂഖിന്റെ വീട്ടിലാണ് സംഭവം നടന്നത്. അതേസമയം പ്രതിയെക്കുറിച്ച് സൂചന കിട്ടിയിട്ടുണ്ടെന്ന് വര്‍ക്കല പൊലീസ് അറിയിച്ചു. രാത്രി 11.30 മണിയോടെ ബന്ധുവിന്റെ മരണവീട്ടില്‍ പോയി പുലര്‍ചെ 1.30 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം വീട്ടുകാര്‍ അറിഞ്ഞതെന്ന് പരാതിയില്‍ പറയുന്നു. 
Aster mims 04/11/2022

പൊലീസ് പറയുന്നത്: ബന്ധുവിന്റെ മരണ വീട്ടില്‍ പോയ തക്കം നോക്കിയാണ് മോഷ്ടാവ് വീടിന് അകത്തുകടന്നത്. വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് കിടപ്പുമുറിയിലെ അലമാരയില്‍ നിന്നാണ് സ്വര്‍ണം കവര്‍ന്നത്. ശേഷം വീടിന്റെ പിന്‍വാതിലിലൂടെയാണ് മോഷ്ടാവ് പുറത്തുകടന്നത്.

Robbery | 'ബന്ധുവിന്റെ മരണവീട്ടില്‍ പോയ തക്കം നോക്കി മോഷണം'; വീട് കുത്തിത്തുറന്ന് 22 പവന്‍ സ്വര്‍ണം കവര്‍ന്നതായി പരാതി

മൂന്ന് മുറിയിലേയും അലമാര കുത്തിത്തുറന്നു. മകന്റെ വീട് നിര്‍മ്മാണത്തിന് സൂക്ഷിച്ചിരുന്ന മൂന്നുലക്ഷം രൂപ വിടിനകത്ത് നിലത്ത് നിന്ന് കണ്ടെത്തി. മോഷണ മുതലുമായി പ്രതി കടന്നുകളയുന്നതിനിടെ നിലത്ത് വീണതാകാമെന്നാണ് നിഗമനം. വീട്ടിലെ മറ്റൊരു ഡ്രോയറിലെ പണവും നഷ്ടപ്പെട്ടിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു.

Keywords:  Thiruvananthapuram, News, Kerala, Gold, Stolen, House, Robbery, Theft, Crime, Police, Complaint, Local news, Thiruvananthapuram: 22 sovereigns of gold stolen from locked house.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia