Arrested | 13കാരന് സിഗരറ്റും മിഠായിയും നല്‍കി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി; യുവാവ് അറസ്റ്റില്‍
Aug 8, 2023, 12:04 IST
ADVERTISEMENT
തിരൂര്‍: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് സിഗരറ്റും മിഠായിയും നല്‍കി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. റിയാസി(32)നെയാണ് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നത്: കഴിഞ്ഞ മാസമാണ് 13കാരനെ പ്രതി ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി സിഗററ്റും മിഠായികളും നല്‍കി പീഡിപ്പിച്ചത്. കുട്ടി രക്ഷിതാക്കളോട് ഇക്കാര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തിരൂര്‍ സിഐ എം ജെ ജിജോയുടെ നേതൃത്വത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
എസ്‌ഐ പ്രദീപ് കുമാര്‍, എഎസ്‌ഐ ഹൈമവതി, സിപിഒമാരായ ദില്‍ജിത്ത്, ധനീഷ് കുമാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. തിരൂര്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: Tirur, News, Kerala, Crime, Arrest, Arrested, Police, Remand, Molestation, Boy, Complaint, Tirur: Man arrested for molestation against minor boy.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

