Burglary Incident | 'പയ്യന്നൂരിൽ വീട് കുത്തിത്തുറന്ന് 4 പവൻ സ്വർണ രുദ്രാക്ഷമാല കവർന്നു'

 
Thieves Break Into House in Payyannur, Steal 4-Pavan Gold Rudraksha Necklace
Thieves Break Into House in Payyannur, Steal 4-Pavan Gold Rudraksha Necklace

Representational Image Generated by Meta AI

● കഴിഞ്ഞ 21ന് രാവിലെ 8.30 നും വൈകുന്നേരം 4.30 നും ഇടയിലാണ് മോഷണം നടന്നതെന്നാണ് സംശയിക്കുന്നത്. 
● ഏകദേശം നാലര ലക്ഷം രൂപ വിലമതിക്കുന്നതാണ് നഷ്ടപ്പെട്ട മാലയെന്ന് വീട്ടുടമസ്ഥൻ പൊലീസിനോട് പറഞ്ഞു.
● പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

കണ്ണൂർ: (KVARTHA) പയ്യന്നൂരിൽ വീണ്ടും കവർച്ച. നഗരസഭാ പരിധിയിലെ വെള്ളൂരിൽ ഒരു വീട് കുത്തിത്തുറന്ന് നാല് പവൻ സ്വർണം കെട്ടിയ രുദ്രാക്ഷമാല കവർന്നതായി പരാതി. വെള്ളൂർ പുതിയാങ്കാവ് റോഡിൽ കണ്ടമ്പേത്ത് പടിഞ്ഞാറേ വീട്ടിൽ കെ പി ശ്രീനിവാസന്റെ (56) വീട്ടിലാണ് കവർച്ച നടന്നത്.

കഴിഞ്ഞ 21ന് രാവിലെ 8.30 നും വൈകുന്നേരം 4.30 നും ഇടയിലാണ് മോഷണം നടന്നതെന്നാണ് സംശയിക്കുന്നത്. ശ്രീനിവാസൻ വീട്ടിലില്ലാത്ത സമയത്താണ് കവർച്ച നടന്നത്. തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. 

തുടർന്ന് നടത്തിയ പരിശോധനയിൽ നാല് പവൻ സ്വർണം തൂക്കം വരുന്ന രുദ്രാക്ഷമാല നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. ഏകദേശം നാലര ലക്ഷം രൂപ വിലമതിക്കുന്നതാണ് നഷ്ടപ്പെട്ട മാലയെന്ന് വീട്ടുടമസ്ഥൻ പൊലീസിനോട് പറഞ്ഞു.

പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കവർച്ച നടന്ന പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
 #Payyannur #HouseBurglary #GoldNecklace #Theft #PoliceInvestigation #Kannur

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia