Theft | വീടിന്റെ പൂട്ട് തകര്‍ത്ത് മോഷണം നടത്തിയെന്ന കേസ്; അമ്മയും മകനും ഉള്‍പെടെ 3 പേര്‍ക്ക് 4 വര്‍ഷം തടവുശിക്ഷ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സുൽത്താൻബത്തേരി: (www.kvartha.com) വീടിന്റെ പൂട്ട് തകര്‍ത്ത് മോഷണം നടത്തിയെന്ന കേസില്‍ അമ്മയും മകനും ഉള്‍പെടെ മൂന്നുപേര്‍ക്ക് നാല് വര്‍ഷം തടവുശിക്ഷ വിധിച്ച് ഗൂഢല്ലൂര്‍ മജിസ്ട്രേറ്റ് കോടതി. 500 രൂപ പിഴയും ചുമത്തി. നീലഗിരി ഗൂഢല്ലൂരില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. മാനന്തവാടി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട ലതയെയും മകന്‍ മനുവിനെയും കര്‍ണാടകയിലെ മധുവിനെയുമാണ് സംഭവത്തില്‍ ഗൂഢല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: നീലഗിരി ഗൂഢല്ലൂര്‍ മാങ്കുഴിയില്‍ കൃഷ്ണന്‍ കുട്ടിയും കുടുംബവും ആശുപത്രിയില്‍ പോയ സമയത്ത് വീടിന്റെ പൂട്ടുതകര്‍ത്താണ് ഇവര്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ആദ്യം ലതയെയും മകന്‍ മനുവിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇവരുടെ സുഹൃത്തും കര്‍ണാടക സ്വദേശിയുമായ മധുവിനെയും അറസ്റ്റ് ചെയ്തു.
Keywords: News, Kerala, Crime, Case, Police, Arrest, theft, Theft Case: Three people sentenced to four years in prison.

