Robbery | സപ്ലൈകോ സൂപര്‍ മാര്‍കറ്റില്‍ കവര്‍ച; മൂന്നേകാല്‍ ലക്ഷം രൂപ മോഷണം പോയതായി പരാതി
വടക്കഞ്ചേരി: (www.kvartha.com) ബസ് സ്റ്റാന്‍ഡിലെ സപ്ലൈകോ സൂപര്‍ മാര്കറ്റില്നിന്ന് മൂന്നേകാല്‍ ലക്ഷം രൂപ മോഷണം പോയതായി പരാതി. മാനേജരുടെ കാബിനില്‍ സൂക്ഷിച്ച ലോകര്‍ എടുത്തുകൊണ്ട് പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മറ്റ് സാധനങ്ങള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
ഞായറാഴ്ച രാവിലെ പാകിങിനായി വന്ന ജീവനക്കാരാണ് മോഷണ വിവരം അറിയുന്നത്. മോഷണം പോയ ലോകറിന് ഭാരമുള്ളതിനാല്‍ കൂടുതല്‍ ആളുകള്‍ സംഭവത്തിന് പിന്നിലുണ്ടെന്നാണ് നിഗമനം. അഞ്ചോ, ആറോ ആളുകള്‍ ചേര്‍ന്ന് പൊക്കിയാല്‍ മാത്രമേ ലോകര്‍ എടുക്കാന്‍ കഴിയൂ എന്നാണ് ജീവനക്കാര്‍ പറയുന്നത്. സംഭവത്തില്‍ വടക്കഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: News, Kerala, Complaint, Crime, theft, Police, Theft at Supplyco Super Market.