Temple Theft | പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം: യഥാർഥത്തിൽ സംഭവിച്ചതെന്ത്?
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഹരിയാന സ്വദേശികളായ മൂന്ന് പേർ പിടിയിലായി.
● പ്രതികൾ പറയുന്നത് ക്ഷേത്ര ജീവനക്കാരനാണ് ഉരുളി നൽകിയതെന്നാണ്.
● പൊലീസ് അന്വേഷണം തുടരുന്നു.
മിൻ്റു തൊടുപുഴ
(KVARTHA) 'ദൈവത്തിന്റെ ഓരോ കാര്യങ്ങളെ. ഇഷ്ടം ഉള്ള ഭക്തർക്ക് എല്ലാം വാരി കൊടുക്കും. നിലവറ മിക്കവാറും കാലി ആയി കാണും. കാരണം റോഡിൽ കൂടി പോകുന്നവർക്ക് ഒക്കെ ഇങ്ങനെ ഓരോന്ന് എടുത്തു കൊടുത്താൽ പോരെ', സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ഉയരുന്ന പ്രതികരങ്ങളാണ് ഇത്. അതിന് കാരണം. പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവന്ന ഒരു വാർത്തയാണ്. പത്മനാഭസ്വാമി ക്ഷേത്രത്തിൽ മോഷണം പോയ ഉരുളി മോഷ്ടിച്ചതല്ലെന്നും ക്ഷേത്ര ജീവനക്കാരന്‍ തന്നതാണെന്നുമാണ് പ്രതി പറയുന്നത്.
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ പ്രതിയായ ഗണേശ് ജായുടെ മൊഴിയാണ് പുറത്തായത്. ഉരുളി മോഷ്ടിച്ചതല്ലെന്നും ക്ഷേത്ര ജീവനക്കാരന്‍ തന്നതാണെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്. നിവേദ്യ ഉരുളി പുറത്തേക്ക് കൊണ്ടുപോയപ്പോള്‍ ആരും തടഞ്ഞില്ലെന്നും ഗണേജ് ജാ ഹരിയാന പൊലീസിനോട് പറഞ്ഞു. ആരെങ്കിലും തടഞ്ഞിരുന്നുവെങ്കില്‍ ഉരുളി മടക്കി നല്‍കിയേനെയെന്നും പ്രതി പൊലീസിന് നല്‍കിയ മൊഴിയിലുണ്ട്. സംഭവത്തില്‍ ക്ഷേത്ര ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തും.
ക്ഷേത്രത്തില്‍ നിന്ന് നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ ഹരിയാന സ്വദേശികളായ മൂന്ന് പേരാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. ഈ മാസം 13നാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്. ക്ഷേത്രത്തിലെ അതീവ സുരക്ഷാ മേഖലയിലായിരുന്നു മോഷണം. 15നാണ് ക്ഷേത്രം ഭാരവാഹികള്‍ വിവരം പൊലീസില്‍ അറിയിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ പ്രതികളുടെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പ്രതികള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നല്‍കിയിരുന്ന പാസ്‌പോര്‍ട്ടിലെ വിവരങ്ങളില്‍ നിന്നാണ് ഹരിയാന സ്വദേശികളാണ് ഇവരെന്ന വിവരം ലഭിച്ചത്. തുടര്‍ന്നാണ് ഹരിയാനയില്‍ നിന്ന് പ്രതികള്‍ പിടിയിലായത്. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് പൊലീസിന്റെ പിടിയിലായത്.
എന്തൊക്കെ നാം കേൾക്കണം. ധാനശീലനായ ക്ഷേത്ര ജീവനക്കാരൻ! നിലവറയിലെ പലതും ഇതുപോലെ ധാനം പോയിട്ടുണ്ടോ എന്നാണ് ഇനി അനേഷിക്കേണ്ടത്. സൗജന്യ സാധനങ്ങൾ നൽകാൻ പ്രത്യേകിച്ച് കേരളീയർക്ക് താൽപ്പര്യമുണ്ട് അത് അന്വേഷണ ഉദ്യോഗസ്ഥർ മറക്കരുത്. ക്ഷേത്രത്തിലെ ആ തുറക്കാത്ത നിലവറകൾ എല്ലാം ഒന്ന് തുറന്ന് പരിശോധിക്കുന്നത് നന്നായിരിക്കും എന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ? ഹരിയാനയിൽ നിന്നും വിമാനം പിടിച്ചു സ്റ്റാർ ഹോട്ടലിൽ താമസിച്ചു ഒരു ഉരുളി കട്ടു എന്ന് പറഞ്ഞാൽ ഉരുളിക്കുള്ളിൽ നിവേദ്യത്തിന് പകരം വല്ലതും ഉണ്ടാകും എന്നല്ലേ മനസ്സിലാക്കേണ്ടത് എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ ചോദ്യം.
ഇങ്ങനെയെങ്കിൽ ക്ഷേത്ര ജീവനക്കാർ എന്ന് പറയുന്നവർ നാളെ ഒരു സമയത്ത് അവിടുത്തെ പ്രധാന വിഗ്രഹം പോലും എടുത്തുകൊടുക്കാൻ മടിക്കില്ലെന്ന് രൂക്ഷമായി പ്രതികരിച്ചവരുണ്ട്. ഉരുളി ഹരിയാന എത്തിയെങ്കിൽ അവിടെയുള്ള സ്വർണവും മറ്റും എവിടെയെത്തിയിരിക്കും എന്നും ആലോചിക്കണം. ഈ അവസരത്തിൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ പറഞ്ഞ ഒരു വാചകം ഓർമ്മ വരുന്നു, വി എസ് അന്ന് പറഞ്ഞിട്ടുണ്ട് ഉള്ളിൽ ഉള്ളവർ തന്നെയാണ് കള്ളന്മാർ എന്ന്. ഇന്ന് ഏത് മേഖലയിൽ ആയാലും ഇവിടെ അതാണ് കാണാൻ കഴിയുന്നത്. ഭരിക്കുന്നവർ അഴിമതി രഹിതരാണെങ്കിൽ അല്ലേ താഴെ തട്ടിലുള്ളവരും അങ്ങനെ ആയിരിക്കു.
ഇവിടെ എന്നും കേൾക്കുന്ന ഒരു വാർത്തയാണ് സ്വർണക്കടത്ത് എന്നത്. അതിലും വരുമോ ഈ ഉരുളി കടത്തൽ ഒക്കെ. ഇനി ഉരുളി മാത്രമാണോ പോയത് അതിനുമൊപ്പം വിലപ്പെട്ടത് എന്തൊക്കെയെന്നാണ് അറിയാനുള്ളത്. ഏറ്റവും വലിയ തമാശ എന്തെന്ന് വെച്ചാൽ പലയിടത്തും ദൈവത്തെ പോലും പേടി ഇല്ലാത്തവരെ ആണ് സെക്യൂരിറ്റി ജീവനക്കാരനായും ആരാധനാലയങ്ങളുടെ പ്രധാന പദവികളിലും നിയമിച്ചിരിക്കുന്നത്. ഇവരാണ് യഥാർഥ അവിശ്വാസികൾ അല്ലെങ്കിൽ ഇതിലൊന്നും ഒരു കാര്യവും ഇല്ല എന്ന് അറിയാവുന്നവർ.
ക്ഷേത്രങ്ങളിലൊക്കെ അകത്തു കയറുമ്പോൾ ഇന്ന വസ്ത്രം മാത്രമേ ധരിക്കാൻ പാടുള്ളു എന്നു നിർദ്ദേശം കൃത്യമായി പാലിക്കുന്നുണ്ടല്ലോ. അപ്പോൾ അവിടെ ഉള്ള സുരക്ഷിതം ആക്കേണ്ടവ പുറത്തു കടത്തി കൊണ്ട് പോകുന്നതിൽ ഉത്തരവാദിത്തമില്ലേ? ഇത്രയും സുരക്ഷ ഉണ്ടായിട്ടും ഇതൊക്കെ മോഷ്ടിച്ചു ഇത്രയും ദൂരം എത്താൻ എങ്ങനെ സാധിക്കുന്നു നമ്മുടെ നാട്ടിൽ. മടക്കി വെക്കാൻ പറ്റുന്ന ഒന്നുല്ലല്ലോ ഉരുളി. ഇതൊക്കെ ഇപ്പോൾ പൊതുജനങ്ങളുടെ ഇടയിൽ നിന്ന് ഉയർന്നുവരുന്ന ചോദ്യമാണ്. അതീവസുരക്ഷാ മേഖല ആയിട്ടും ഇത് ഇവിടെ നടന്നു എങ്കിൽ മറ്റുള്ള സ്ഥലത്തെ അവസ്ഥ എന്താകും?
അതേസമയം ഈ സംഭവത്തിൽ എല്ലാ ക്ഷേത്ര ജീവനക്കാരെയും ഒരു പോലെ കുറ്റപ്പെടുത്തുന്നത് നീതിപൂർവകമായ നിലപാടല്ല. ഒരു വ്യക്തി ചെയ്ത തെറ്റിന് ഒരു സമൂഹത്തെ മുഴുവൻ ശിക്ഷിക്കുന്നത് നീതിന്യായത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾക്ക് വിരുദ്ധമാണ്. ക്ഷേത്ര സേവയിൽ ധർമ്മനിഷ്ഠയോടെ പ്രവർത്തിക്കുന്ന നിരവധി ജീവനക്കാരുണ്ട്. അവരുടെ നിസ്വാർഥ സേവനം അംഗീകരിക്കപ്പെടേണ്ടതുണ്ട്. ചിലപ്പോൾ, കള്ളന്മാർ പിടിക്കപ്പെടുമ്പോൾ സ്വയം രക്ഷപ്പെടാനായി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കാറുണ്ട്.
ഈ സാഹചര്യത്തിൽ, പൊലീസ് നടത്തുന്ന അന്വേഷണം വളരെ നിർണായകമാണ്. പ്രതികളെ കൂടാതെ ഈ സംഭവത്തിൽ മറ്റ് ആളുകൾക്ക് പങ്കുണ്ടെങ്കിൽ അത് കണ്ടെത്തുകയും അവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്. ക്ഷേത്രത്തിലെ സുരക്ഷാ വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും അടിയന്തരമായി സ്വീകരിക്കേണ്ടതുണ്ട്.
#PadmanabhaswamyTemple #Kerala #theft #temple #controversy #investigation
