Investigation | കണ്ണൂരിൽ കള്ളൻ്റെ കളി മുത്തപ്പനോടും! ഭണ്ഡാരം കവർച്ച നടത്തിയതിൻ്റെ സിസിടിവി ദൃശ്യം ലഭിച്ചു; അന്വേഷണം ഊർജിതം


● കണ്ണൂർ ഹൈലാന്റ് ശ്രീ മുത്തപ്പൻ മടപ്പുര ക്ഷേത്രത്തിലാണ് കവർച്ച.
● ശനിയാഴ്ച രാത്രി ഒൻപതിനും ഞായറാഴ്ച പുലർച്ചെ അഞ്ചിനും ഇടയിലാണ് കവർച്ച നടന്നത്.
● ഏകദേശം 8000 രൂപയോളം നഷ്ടപ്പെട്ടു.
കണ്ണൂര്‍: (KVARTHA) കള്ളൻ്റെ കളി മുത്തപ്പനോടും. കണ്ണൂർ നഗരമധ്യത്തിലെ ഹൈലാന്റ് ശ്രീമുത്തപ്പന്‍ മടപ്പുര ക്ഷേത്രത്തില്‍ ഭണ്ഡാരം കവര്‍ച്ച നടത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു. മോഷണം നടന്നതിൻ്റെ സിസിടിവി കാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിവരുന്നത്.
ശനിയാഴ്ച രാത്രി ഒൻപതിനും ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിനും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. കണ്ണൂർ എസ്എൻ പാർക്കിനടുത്തുള്ള കിംസ് ശ്രീചന്ദ് ആശുപത്രിക്ക് സമീപത്തെ ക്ഷേത്രനടയില്‍ ചങ്ങലയില്‍ ലോക്ക് ചെയ്ത് ഘടിപ്പിച്ച സ്റ്റീല്‍ ഭണ്ഡാരമാണ് മോഷ്ടാവ് എടുത്തുകൊണ്ടുപോയത്.
ഏകദേശം 8000 രൂപയോളം നഷ്ടപ്പെട്ടിരിക്കാമെന്ന് ക്ഷേത്രം ഭാരവാഹിയായ അലവില്‍ ലീലാലയം വീട്ടില്‍ രാഹുല്‍ കുനിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇവിടെ നിന്നും ലഭിച്ച സിസിടിവിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കിയതായി കണ്ണൂർ ടൗൺ പൊലീസ് അറിയിച്ചു.
ഈ വാർത്തയെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.
Theft occurred at the Sree Muthappan Madappura temple in Kannur. Police are investigating the robbery, focusing on CCTV footage. The theft is believed to have happened between 9 pm on Saturday and 5 am on Sunday, with an estimated loss of 8000 rupees.
#KannurTheft, #MuthappanTemple, #CCTVFootage, #PoliceInvestigation, #KeralaCrime, #TempleRobbery