Police Booked | 'ചെരുപ്പ് വയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ അടിയേറ്റ് അയല്‍വാസി മരിച്ചു'; ദമ്പതികള്‍ക്കെതിരെ കേസ്

 


മുംബൈ: (www.kvartha.com) ചെരുപ്പ് വയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ അടിയേറ്റ് അയല്‍വാസി മരിച്ച സംഭവത്തില്‍ ദമ്പതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്ര താനെയിലെ നയാനഗറിലാണ് സംഭവം. ദമ്പതികള്‍ ദിവസേന അയല്‍വാസിയായ അഫ്‌സര്‍ ഖത്രിയുമായി ചെരുപ്പ് വയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമുണ്ടാകാറുണ്ടെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

പൊലീസ് പറയുന്നത്: വാതിലിന് തൊട്ടടുത്ത് ചെരുപ്പ് അഴിച്ച് വയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം നടന്നത്. ചെരുപ്പുകള്‍ വാതിലിനു സമീപം വയ്ക്കുന്നുവെന്ന് ദമ്പതികളും കൊല്ലപ്പെട്ട ഖത്രിയും പരസ്പരം ആരോപിച്ചാണ് തര്‍ക്കങ്ങള്‍ നടക്കാറുള്ളത്. കഴിഞ്ഞ ദിവസം രാത്രിയും തര്‍ക്കമുണ്ടായി.

Police Booked | 'ചെരുപ്പ് വയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ അടിയേറ്റ് അയല്‍വാസി മരിച്ചു'; ദമ്പതികള്‍ക്കെതിരെ കേസ്

തുടര്‍ന്ന് അത് കൈയാങ്കളിയാവുകയും ദമ്പതികളുടെ അടിയേറ്റ് ഖത്രി മരിക്കുകയായിരുന്നു. സംഘര്‍ഷത്തിനിടെയുണ്ടായ പരുക്കാണ് മരണത്തിനിടയാക്കിയത്. സംഭവത്തില്‍ പ്രതിയായ സ്ത്രീയെ അറസ്റ്റ് ചെയ്തു. ഇവരുടെ ഭര്‍ത്താവ് ഒളിവിലാണ്. ഇരുവര്‍ക്കുമെതിരെ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Keywords: Mumbai, News, National, Case, Police, Crime, Death, Thane Couple Booked for Neighbour's Murder.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia