തളിപ്പറമ്പ് കുടിയാൻമല നടുവിൽ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു; ഒരാൾ അറസ്റ്റിൽ, കൂട്ടുപ്രതി ഒളിവിൽ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പ്രജുലിൻ്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി.
● രാത്രിയിൽ കുളത്തിനടുത്ത് വെച്ച് വാക്ക് തർക്കത്തെ തുടർന്നുണ്ടായ മർദ്ദനമാണ് കൊലപാതകത്തിൽ കലാശിച്ചത്.
● പരിക്കേറ്റ പ്രജുലിനെ പ്രതികൾ കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു.
● പ്രതിയായ മിഥിലാജിനെ കഞ്ചാവ് കേസിൽ മാസങ്ങൾക്കു മുമ്പ് എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു.
● പ്രദേശത്ത് മയക്കുമരുന്ന് സംഘങ്ങൾ സജീവമാണെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.
തളിപ്പറമ്പ്: (KVARTHA) കുടിയാൻമല പോലീസ് സ്റ്റേഷൻ പരിധിയിലെ നടുവിൽ കുളത്തിൽ മരിച്ച നിലയിൽ കണ്ട യുവാവിൻ്റെ മരണം കൊലപാതകമെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. നടുവിൽ പടിഞ്ഞാറെകവലയിലെ വി.വി.പ്രജുലിൻ്റെ (30) മരണമാണ് കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നടുവിൽ പോത്തുകുണ്ട് റോഡിലെ അബ്ദുൾ അസീസിൻ്റെ മകൻ വയലിനകത്ത് മിഥിലാജിനെ (26) കുടിയാന്മല ഇൻസ്‌പെക്ടർ എം.എൻ.ബിജോയ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മാസം 25 നാണ് നടുവിൽ കോട്ടമലയിലേക്കുള്ള റോഡരികിൽ പ്രജുലിൻ്റെ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടതിനെ തുടർന്ന് നാട്ടുകാർ തിരച്ചിൽ നടത്തിയത്. ഈ തിരച്ചിലിലാണ് നടുവിൽ ടൗണിനടുത്തുള്ള എരോടിയിലെ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലെ കുളത്തിൽ നിന്നും പ്രജുലിൻ്റെ മൃതദേഹം കണ്ടെത്തുന്നത്. പ്രജുലിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടത്തി വരുന്നതിനിടയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് കൊലപാതകത്തിൻ്റെ വഴി തുറന്നത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിൽ പ്രജുലിൻ്റെ ശരീരത്തിൽ മർദ്ദനമേറ്റതായ പാടുകൾ കണ്ടെത്തിയിരുന്നു. രാത്രിയിൽ കുളത്തിനടുത്ത് വെച്ച് മരിച്ച പ്രജുലും പ്രതികളും തമ്മിൽ വാക്ക് തർക്കമുണ്ടായതായി പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. തുടർന്നുണ്ടായ മർദ്ദനത്തിൽ പരിക്കേറ്റ പ്രജുലിനെ ഇവർ കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു.
പ്രതിയായ മിഥിലാജിനെ കഞ്ചാവ് കേസിൽ മാസങ്ങൾക്കു മുമ്പ് എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, കൊലപാതകത്തിൽ കൂട്ടുപ്രതിയായ നടുവിൽ കിഴക്കേ കവലയിലെ ഷാക്കിർ ഒളിവിലാണ്. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. നടുവിൽ പ്രദേശത്ത് മയക്കുമരുന്ന് സംഘങ്ങൾ സജീവമാണെന്നും ഇവർക്കെതിരെ പോലീസ് കർശനമായ നടപടി സ്വീകരിക്കുന്നില്ലെന്നും പ്രദേശവാസികൾക്ക് പരാതിയുണ്ട്. പ്രജുലിൻ്റെ മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപിയും ആവശ്യപ്പെട്ടിരുന്നു. വി.വി നാരായണൻ, സരോജിനി ദമ്പതികളുടെ മകനാണ് പ്രജുൽ. രജിൽ സഹോദരനാണ്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.
Article Summary: Prajulin's death in Naduvil pond confirmed as murder; one arrested.
#TaliparambaMurder #Naduvil #CrimeNews #KudiyanmalaPolice #Arrest #Homicide