ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തലശേരി: (www.kvartha.com) പളളൂരില്‍ മദ്യക്കട കുത്തിത്തുറന്ന് മദ്യം മോഷ്ടിച്ചെന്ന കേസിലെ പ്രതികള്‍ മാഹി പൊലീസിന്റെ പിടിയില്‍. ഇക്കഴിഞ്ഞ 9-ാം തീയതിയാണ് പള്ളൂരിലെ ജോളി വൈന്‍സില്‍ മോഷണം നടന്നത്. കടയുടെ വടക്കുവശത്തെ ഷെല്‍ടര്‍ കുത്തി തുറന്ന് 35 ഇന്‍ഡ്യന്‍ നിര്‍മിത ബ്രാന്‍ഡിയും 19 എണ്ണം ബിയര്‍ ബോടിലും കംപ്യൂടറിന്റെ സിപിയുമടക്കം ഏകദേശം ഇരുപത്തൊന്നായിരം രൂപയുടെ വസ്തുക്കള്‍ മോഷണം നടത്തിയെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തില്‍ അബ്ദുല്‍ ശരീഫ് എ പി എന്ന ശരീഫ് (45), അമീര്‍ പി വി എന്ന മോട്ട അമീര്‍ (32) എന്നിവരെയാണ് മാഹി സര്‍ക്ള്‍ ഇന്‍സ്പെകടര്‍ ബി എം മനോജും സംഘവും അറസ്റ്റ് ചെയ്തത്. കാറില്‍ എത്തിയാണ് സംഘം മോഷണം നടത്തിയതെന്നും ഇവരില്‍ നിന്നും മോഷണമുതല്‍ കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
പള്ളൂര്‍ എസ്ഐ അജയകുമാര്‍ കെ സി, എഎസ്ഐമാരായ സോമന് ടി, കിഷോര്‍ കുമാര്‍, സുനില്‍ കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ ശ്രീജേഷ് തുടങ്ങിയവരും അമ്പേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. മാഹി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Keywords: Kannur, News, Kerala, Arrest, Arrested, Crime, Robbery, Case, Thalassery: Two arrested in robbery case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

