ചികിത്സയിലിരുന്ന യുവതിയുടെ വെളിപ്പെടുത്തൽ നിർണായകമായി; ഗർഭിണിയെ പീഡിപ്പിച്ച കേസിൽ മൂന്നംഗ സംഘം അറസ്റ്റിൽ

 
Image depicting the Thalassery railway station area where the incident reportedly occurred.
Image depicting the Thalassery railway station area where the incident reportedly occurred.

Representational Image Generated by Meta AI

● യുവതിയെ ഏപ്രിൽ 26ന് രാത്രി ആക്രമിച്ചു.
● കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി.
● ഡോക്ടർമാർ പോലീസിൽ വിവരം അറിയിച്ചു.
● സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അറസ്റ്റ്.
● രണ്ടുപേർക്ക് കൃത്യത്തിൽ നേരിട്ട് പങ്കുണ്ട്.

കണ്ണൂർ: (KVARTHA) തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് 33 വയസ്സുകാരിയായ ഗർഭിണിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച കേസിൽ ബിഹാർ സ്വദേശികൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായി.

പ്രജിത്ത് (30), ബിഹാർ സ്വദേശികളായ ആസിഫ് (19), സഹബുൾ (24) എന്നിവരെയാണ് തലശ്ശേരി ടൗൺ പോലീസ് പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കും.

കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞ ഏപ്രിൽ 26ന് രാത്രി ഏഴു മണിയോടെയാണ് യുവതിയെ സംഘം ചേർന്ന് ആക്രമിച്ചത്. അവശനിലയിലായ യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

യുവതി തനിക്ക് നേരിട്ട ദുരനുഭവം ഡോക്ടർമാരെ അറിയിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് അധികൃതരാണ് പോലീസിന് വിവരം നൽകിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തത്. ഇതിൽ രണ്ടുപേർക്ക് നേരിട്ട് ബന്ധമുള്ളതായി തലശ്ശേരി എഎസ്‌പി പിബി കിരൺ പറഞ്ഞു.

തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് പുതിയ ബസ് സ്റ്റാൻഡിലേക്കുള്ള എളുപ്പവഴിയിലെ റെയിൽവേ മേൽപ്പാലത്തിനടുത്ത് വെച്ചായിരുന്നു ആദ്യത്തെ പീഡനം. പിന്നീട് ബലമായി മേലൂട്ട് മേൽപ്പാലം ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയി അവിടെ നിന്നും പീഡനം തുടർന്നു.

കോഴിക്കോട് മെഡിക്കൽ കോളേജിലെ ചികിത്സയ്ക്കു ശേഷം യുവതിയെ എരഞ്ഞോളിയിലെ മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിട്ടുണ്ട്. തലശ്ശേരി ടൗൺ സി.ഐയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിവരുന്നത്.

ഈ വാർത്ത ഷെയർ ചെയ്യൂ, നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ!

Article Summary: In Thalassery, a pregnant woman was gang-assaulted and left on a railway track. Police arrested three individuals, including two from Bihar, after the victim reported the incident from the hospital.

#ThalasseryAssault, #GrievousCrime, #RailwayAbuse, #KeralaPolice, #ArrestsMade, #JusticeForVictim

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia