തലശ്ശേരി നഗരസഭ ജീവനക്കാരനെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി; ദുരൂഹത നീങ്ങുന്നില്ല

 
S. Prathyush Thalassery Municipality Employee Photo
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ഇദ്ദേഹത്തെ ഓഫീസിൽ കാണാതാവുകയായിരുന്നു.
● സഹപ്രവർത്തകർ പോലീസിലും ബന്ധുക്കളെയും വിവരം അറിയിച്ചു.
● മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി.
● സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു.
● പ്രത്യൂഷ് എൻജിഒ യൂണിയൻ തലശ്ശേരി ഏരിയാ കമ്മിറ്റിയംഗം കൂടിയാണ്.

കണ്ണൂർ: (KVARTHA) തലശ്ശേരി നഗരസഭയിലെ ഓഡിറ്റ് വിഭാഗം ജീവനക്കാരനെ എരഞ്ഞോളി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. താഴെ ചമ്പാട് വിന്നേഴ്സ് കോർണറിലെ ഗോവിന്ദ സദനത്തിൽ താമസിക്കുന്ന എസ്. പ്രത്യൂഷാണ് (37) മരിച്ചത്. ചൊവ്വാഴ്ച രാത്രിയോടെയാണ് മൃതദേഹം പുഴയിൽ കണ്ടെത്തിയതെന്ന് തലശ്ശേരി പൊലീസ് അറിയിച്ചു.

Aster mims 04/11/2022

തലശ്ശേരി നഗരസഭയിലെ ഓഡിറ്റ് വിഭാഗം ജീവനക്കാരനായ പ്രത്യൂഷ് എൻജിഒ യൂണിയൻ തലശ്ശേരി ഏരിയാ കമ്മിറ്റിയംഗം കൂടിയാണ്. ചൊവ്വാഴ്ച ഇദ്ദേഹം നഗരസഭ ഓഫീസിൽ ജോലിക്ക് എത്തിയിരുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷം ഇയാളെ ഓഫീസിൽ കാണാതാവുകയായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു.

കാണാതായതിനെ തുടർന്ന് സഹപ്രവർത്തകർ ഉടൻ തന്നെ തലശ്ശേരി പോലീസിലും ബന്ധുക്കളെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് എരഞ്ഞോളി പുഴയിൽ പ്രത്യൂഷിന്റെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം താഴെ ചമ്പാട്ടെ വീട്ടു വളപ്പിൽ സംസ്കരിച്ചു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പാലയാട് സെൻട്രൽ ജൂനിയർ ബേസിക് സ്കൂൾ റിട്ട. അധ്യാപകനും എസ്.ഇ.ആർ.ടി റിസോഴ്സ് പേഴ്സണുമായ കെ.കെ. സുരേഷ് ബാബു, പാനൂർ കെ.കെ.വി ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപിക പ്രഭാവതി എന്നിവരാണ് മരിച്ച പ്രത്യൂഷിന്റെ മാതാപിതാക്കൾ. പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിലെ ജൂനിയർ ക്ലർക്ക് അബിനയാണ് ഭാര്യ. ഹൃദ ഏക മകളാണ്. എസ്. പ്രസൂൺ സഹോദരനാണ്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. 

Article Summary: Thalassery Municipality employee found dead in river, mystery persists.

#Kannur #Thalassery #MunicipalityEmployee #DeathMystery #KeralaNews #PoliceInvestigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia