തലശ്ശേരിയിലെ വ്യാപാരി സഹകരണ സംഘത്തിൽ കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയ സെക്രട്ടറി രാമേശ്വരത്ത് പൊലീസിന്റെ പിടിയിലായി

 
Conceptual image representing financial fraud and arrest

Photo Special Arangement/ Enhanced by Pixverse

ADVERTISEMENT

● മുംബൈയിലും തമിഴ്‌നാട്ടിലും ഒളിവിൽ കഴിഞ്ഞ ശേഷമാണ് പൊലീസിന്റെ വലയിലായത്
● നാലര കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് പൊലീസിന്റെ നിഗമനം
● പരാതികളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കി തലശ്ശേരി പൊലീസ്
● തട്ടിപ്പിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മൗനത്തിൽ ദുരൂഹതയെന്ന് ആരോപണം

തലശ്ശേരി: (KVARTHA) ബന്ധുക്കളെയടക്കം നിക്ഷേപത്തട്ടിപ്പിൽ കുടുക്കി കോടികൾ സമാഹരിച്ച ശേഷം നിക്ഷേപകരെ വഞ്ചിച്ചു സ്ഥാപനം പൂട്ടി മുങ്ങിയ സഹകരണ സംഘം സെക്രട്ടറിയെ തലശ്ശേരി പൊലീസ് രാമേശ്വരത്ത് നിന്നും പിടികൂടി. കെ സി ജ്യോതിഷാണ് (40) പിടിയിലായത്. 

തലശ്ശേരിയിൽ നിന്നും രക്ഷപ്പെട്ട യുവാവ് മുംബൈയിലും തമിഴ്നാട് ഭാഗങ്ങളിലും കറങ്ങിയതിന് ശേഷമാണ് തീർഥാടന കേന്ദ്രമായ രാമേശ്വരത്ത് എത്തിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിലാണ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതിയെ പിടികൂടുന്നത്. പിടിയിലായ ജ്യോതിഷിനെ അന്വേഷണ സംഘം തലശ്ശേരി ടൗൺ പൊലീസ് സ്റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

Aster mims 04/11/2022

നാലര കോടിയുടെ തട്ടിപ്പ്

കഴിഞ്ഞ മാസം (ജൂൺ 26) മുതലാണ് ഇയാളെ കാണാതായത്. ഇതിനിടെ ഒരു ദിവസം സഹകരണ സംഘം ഓഫീസിൽ ജ്യോതിഷ് എത്തിയതായും സൂചനയുണ്ടായിരുന്നു. ഏതാണ്ട് നാലര കോടിയുടെ തട്ടിപ്പാണ് സ്ഥാപനത്തിൽ നടന്നിരുന്നത്. പൊലീസും വെൽഫെയർ സംഘം ഭരണസമിതിയും ഇതിന് നേതൃത്വം നൽകുന്ന ഏകോപനസമിതി ഭാരവാഹികളും പണം നഷ്ടപ്പെട്ടവരും സംഘം സെക്രട്ടറിയെ കണ്ടെത്താൻ വ്യാപകമായി അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ജ്യോതിഷ് പിടിയിലായത്.

പൊലീസ് അന്വേഷണം ഊർജിതം

നിക്ഷേപകരുടെ പരാതികളിൽ ആദ്യമൊന്നും കേസെടുക്കാതിരുന്ന തലശ്ശേരി പൊലീസ്, ഇപ്പോൾ നാലുപേരുടെ പരാതികളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനകം നിരവധി തവണ ജ്യോതിഷിന്റെയും അടുത്തസുഹൃത്തുക്കളുടെയും വീടുകളിൽ തലശ്ശേരി പൊലീസ് റെയ്ഡ് നടത്തിയിരുന്നു. 

ഇതിനിടെ, വെൽഫെയർ സംഘം സെക്രട്ടറി നടത്തിയ നിക്ഷേപത്തട്ടിപ്പിൽ വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വം ഇതേവരെ കൃത്യമായി പ്രതികരിക്കാത്തതിൽ ദുരൂഹതയുള്ളതായി ആരോപണമുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി യൂണിറ്റിന്റെ കീഴിലാണ് സംഘം പ്രവർത്തിക്കുന്നത്.

 ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.

Article Summary: The Thalassery police arrested K C Jyothish from Rameswaram for allegedly orchestrating a multi-crore investment scam in a cooperative society.

#ThalasseryNews #InvestmentScam #KeralaPolice #KannurNews #LocalNews #CooperativeSocietyScam #AmmuNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia