Shot Dead | തായ് ലന്‍ഡില്‍ ഡേ കെയര്‍ സെന്ററില്‍ വെടിവയ്പ്; 22 കുഞ്ഞുങ്ങള്‍ ഉള്‍പെടെ 31 പേര്‍ കൊല്ലപ്പെട്ടു

 


ADVERTISEMENT

ബാങ്കോക്: (www.kvartha.com) തായ് ലന്‍ഡിലെ വടക്കുകിഴക്കന്‍ പ്രവിശ്യയിലെ കുട്ടികളുടെ ഡേ കെയര്‍ സെന്ററില്‍ വെടിവയ്പ്.  22 കുഞ്ഞുങ്ങള്‍ ഉള്‍പെടെ 31 പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. മുന്‍ പൊലീസ് ഉദ്യോഗസ്ഥനാണ് വെടിവെയ്പ് നടത്തിയതെന്നും ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. 

Aster_MIMS

വ്യാഴാഴ്ച ഉച്ചയോടെയാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പെട്ടിട്ടുണ്ടെന്ന് പൊലീസ് വക്താവ് സ്ഥിരീകരിച്ചു. അതേസമയം വെടിവയ്പിന്റെ കാരണം വ്യക്തമല്ല. കുറ്റവാളിയെ ഉടന്‍ പിടികൂടാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയതായി സര്‍കാര്‍ വക്താവ് പറഞ്ഞു. 

Shot Dead | തായ് ലന്‍ഡില്‍ ഡേ കെയര്‍ സെന്ററില്‍ വെടിവയ്പ്; 22 കുഞ്ഞുങ്ങള്‍ ഉള്‍പെടെ 31 പേര്‍ കൊല്ലപ്പെട്ടു

Keywords: News, World, Crime, shot dead, Death, Police, Thailand: At least 31 killed in attack on nursery.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia