Arrested | 'കൊല്ലപ്പെട്ടവര്‍ നരഭോജികള്‍, തന്റെ മാംസം ഭക്ഷിക്കാന്‍ ശ്രമിച്ചു'; മാതാപിതാക്കളും സഹോദരങ്ങളും വെടിയേറ്റ് മരിച്ച സംഭവത്തില്‍ 18കാരന്‍ അറസ്റ്റില്‍
May 27, 2023, 15:56 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വാഷിങ്ടണ്‍: (www.kvartha.com) മാതാപിതാക്കളും രണ്ട് സഹോദരങ്ങളും വെടിയേറ്റ് മരിച്ച സംഭവത്തില്‍ 18കാരന്‍ അറസ്റ്റില്‍. സെസാര്‍ ഒലാള്‍ഡെ എന്ന യുവാവാണ് അഞ്ച് വയസുകാരനായ സഹോദരന്‍ ഉള്‍പെടെയുള്ളവരെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പിതാവ് റ്യൂബന്‍ ഒലാള്‍ഡെ, മാതാവ് ഐഡ ഗാര്‍ഷ്യ, മുതിര്‍ന്ന സഹോദരി ലിസ്ബറ്റ് ഒലാള്‍ഡെ, ഇളയ സഹോദരന്‍ ഒലിവര്‍ ലാള്‍ഡെ എന്നിവരാണ് മരിച്ചത്. യു എസിലെ ടെക്‌സാസിലാണ് സംഭവം.
പൊലീസ് പറയുന്നത്: കുടുംബത്തെ വെടിവെച്ച് കൊന്നെന്നും താന്‍ ജീവനൊടുക്കാന്‍ പോവുകയാണെന്നും പ്രതിയായ സെസാര്‍ ഒലാള്‍ഡെ തന്നെയാണ് പൊലീസിനെ വിളിച്ചറിയിച്ചത്. പൊലീസ് എത്തിയപ്പോള്‍ വീട്ടിലുള്ളവര്‍ അകത്ത് മരിച്ചുകിടക്കുന്നുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നാല് മൃതദേഹങ്ങളും ശുചിമുറിയില്‍ കണ്ടെത്തുകയായിരുന്നു.
വീടിന്റെ പല ഭാഗങ്ങളില്‍ വച്ച് കൊലപ്പെടുത്തി ഇവിടെ കൊണ്ടിടുകയായിരുന്നെന്ന് പ്രതി പൊലീസിനെ അറിയിച്ചു. കൊല്ലപ്പെട്ടവര്‍ നരഭോജികളാണെന്നും തന്റെ മാംസം ഭക്ഷിക്കാന്‍ ശ്രമിച്ചെന്നുമാണ് പ്രതി ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞത്.
Keywords: News, World, Crime, Arrest, Arrested, Accused, Police, Cesar Olade, Killed, Family, Texas teen Cesar Olalde charged with killing 4 people.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

