Court Ruling | ഏഴുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ ക്ഷേത്ര പൂജാരിക്ക് 20 വർഷം തടവ്; 25,000 രൂപ പിഴ


ADVERTISEMENT
2022 ഫെബ്രുവരി 11 നാണ് ഏഴുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ക്ഷേത്ര പൂജാരിക്ക് 20 വർഷം തടവും 25,000 രൂപ പിഴയും വിധിച്ചത്. കുട്ടിയെ പല തവണ പീഡിപ്പിച്ച പ്രതി, സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
തിരുവനന്തപുരം: (KVARTHA) ഏഴ് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിൽ ക്ഷേത്ര പൂജാരിയായ ഉണ്ണികുട്ടൻ എന്ന ഉണ്ണികൃഷ്ണന് (24) തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ. രേഖ 20 വർഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചു. പിഴ തുക അടച്ചില്ലെങ്കിൽ രണ്ട് മാസം കൂടുതൽ തടവ് അനുഭവിക്കണം. പിഴ തുക കുട്ടിക്ക് നൽകണമെന്ന് വിധിയിൽ ഉണ്ട്.

2022 ഫെബ്രുവരി 11 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ വീടിനോട് ചേർന്ന വീട്ടിലാണ് പ്രതി താമസിച്ചിരുന്നത്. കുട്ടിയുടെ അകന്ന ബന്ധു ആയ പ്രതിയെ പൂജാദികർമ്മങ്ങള്‍ പഠിപ്പിച്ചതും വളർത്തിയതും കുട്ടിയുടെ അപ്പൂപ്പൻ ആണ്. അങ്ങനെ പ്രതിയെ തൊട്ടടുത്ത വീട്ടില്‍ വാടകക്ക് താമസിപ്പിക്കുകയായിരുന്നു. സംഭവദിവസം പ്രതി കുട്ടിയെ വീട്ടിലേക്ക് വിളിച്ച് വരുത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി. കൂടാതെ, പീഡനത്തിന് പലതവണ ഇരയായയതയും കുട്ടി കോടതിയില്‍ മൊഴി നല്‍കി.
ഒരാഴ്ച കഴിഞ്ഞ് വീണ്ടും സമാനമായ സംഭവം ഉണ്ടായപ്പോൾ കുട്ടി മാമിയോട് ഇക്കാര്യം പറയുകയും ചെയ്തു. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഡ്വ. അതിയന്നൂർ ആർ.വൈ അഖിലേഷ് ഹാജരായി. പ്രോസിക്യൂഷൻ 17 സാക്ഷികളെയും 24 രേഖകളും 4 തൊണ്ടിമുതലുകളും ഹാജരാക്കി. വഞ്ചിയൂർ പൊലീസ് ഇൻസ്പെക്ടർ വി.വി.ദീപിൻ, എസ്.ഐ എം ഉമേഷ് ആണ് കേസ് അന്വേഷിച്ചത്.
കോടതി വിധി ന്യായത്തിൽ പറയുന്നത്, പ്രതിയുടെ പ്രവൃത്തി സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്നതാണെങ്കിലും പ്രതിയുടെ പ്രായം കണക്കിലെടുത്ത് പ്രതിക്ക് നിയമം അനുശാസിക്കുന്ന കുറഞ്ഞ ശിക്ഷ നൽകുകയാണെന്നാണ്.
#TemplePriest #SexualAssault #CourtVerdict #KeralaNews #ChildProtection #LegalNews