Complaint | 20ഓളം വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയതായി പരാതി; അധ്യാപകന്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തളിപ്പറമ്പ്: (www.kvartha.com) 20ഓളം വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. കൊണ്ടോട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട ഫൈസലാണ് അറസ്റ്റിലായത്. സ്‌കൂളിലെ പതിവ് കൗണ്‍സിലിംഗിനിടെയാണ് വിദ്യാര്‍ത്ഥികള്‍ പീഡന വിവരം വെളിപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഫൈസലിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കണ്ണൂരിലെ ഒരു ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ യുപി വിഭാഗം അധ്യാപകനാണ് ഫൈസല്‍.

Aster mims 04/11/2022

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കോവിഡ് കാലത്തിന് ശേഷം വീണ്ടും സ്‌കൂള്‍ തുറന്നപ്പോഴായിരുന്നു പീഡനം നടന്നത്. പതിവ് സ്‌കൂള്‍ കൗണ്‍സിലിംഗിനിടെയാണ് ഇരുപതോളം വിദ്യാര്‍ഥികള്‍ ഫൈസല്‍ മോശമായി പെരുമാറിയതായി കൗണ്‍സിലറോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരം നല്‍കുകയായിരുന്നു. ചൈല്‍ഡ്ലൈന്‍ നല്‍കിയ റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

Complaint | 20ഓളം വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയതായി പരാതി; അധ്യാപകന്‍ അറസ്റ്റില്‍

പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അഞ്ച് വിദ്യാര്‍ഥികളാണ് പൊലീസിന് രേഖാ മൂലം പരാതി നല്‍കാന്‍ തയ്യാറായത്. 2021 നവംബറില്‍ ക്ലാസ് തുടങ്ങി രണ്ടാഴ്ച കഴിഞ്ഞത് മുതല്‍ ലൈംഗികോദ്ദേശത്തോടെ ക്ലാസ് മുറിയില്‍ വച്ച് പല ദിവസങ്ങളിലായി വിദ്യാര്‍ഥിനികളെ ഉപദ്രവിച്ചതായാണ് പരാതി.

Keywords: News, Kerala, Arrest, Arrested, Police, Crime, Teacher arrested for misbehaved with students.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia