കമിതാക്കളെ ടാക്‌സി ഡ്രൈവറും സംഘവും കൊന്നുതള്ളി; യുവതിയെ കൊലപ്പെടുത്തിയത് കൂട്ടബലാല്‍സംഗത്തിന് ശേഷം

 


ഡെറാഡൂണ്‍: (www.kvartha.com 12.11.2014) ദീപാവലി ആഘോഷിക്കാനായി ഡല്‍ഹിയില്‍ നിന്നും ഡെറാഡൂണിലെത്തിയ കമിതാക്കളെ ടാക്‌സി ഡ്രൈവറും സംഘവും കൊന്നുതള്ളി. യുവതിയെ കൂട്ടബലാല്‍സംഗത്തിന് ശേഷമാണ് കൊലപ്പെടുത്തിയത്.

ഒക്ടോബര്‍ 21നാണ് 24കാരനായ യുവാവും 27കാരിയായ യുവതിയും ഡെറാഡൂണിലെത്തിയത്. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം ഇവരെ കാണാതായി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ടാക്‌സി െ്രെഡവര്‍ രാജുവിനേയും സുഹൃത്തുക്കളായ ബബ്ലു, ഗുഡ്ഡു, കുന്ദന്‍ എന്നിവരേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

കമിതാക്കളെ ടാക്‌സി ഡ്രൈവറും സംഘവും കൊന്നുതള്ളി; യുവതിയെ കൊലപ്പെടുത്തിയത് കൂട്ടബലാല്‍സംഗത്തിന് ശേഷം
ഒക്ടോബര്‍ 23നാണ്രി ഇരട്ടക്കൊലപാതകങ്ങള്‍ നടന്നത്. ചക്രാട്ടയില്‍ നിന്നും 30 കിമീ അകലെയുള്ള ടൈഗര്‍ ഫാള്‍സില്‍ നിന്നും മടങ്ങുന്നതിനിടയിലായിരുന്നു സംഭവം. കൊല്ലുന്നതിന് മുന്‍പ് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തതായി ഒരു പ്രതി മൊഴി നല്‍കിയിട്ടുണ്ട്.

ഡെറാഡൂണിലേയ്ക്ക് പോയ മകളെ ദിവസങ്ങള്‍ കഴിഞ്ഞും കാണാതായതിനെതുടര്‍ന്ന് യുവതിയുടെ പിതാവാണ് ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നായിരുന്നു അന്വേഷണം. ഇതിനിടെ യുവാവിന്റെ മൃതദേഹം ഉത്തരകാശിയില്‍ നിന്നും കണ്ടെത്തി.

എന്നാല്‍ യുവതിയുടെ മൃതദേഹം ഇനിയും കണ്ടെത്താനായിട്ടില്ല. യമുന നദിക്കരയിലെ ലഖ്മണ്ഡലിന്റെ കരയില്‍ യുവതിയുടെ മൃതദേഹം കുഴിച്ചിട്ടുവെന്നാണ് ഒരു പ്രതി പോലീസിനോട് പറഞ്ഞത്. യുവതിയുടെ മൃതദേഹം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഗുര്‍ഗാവൂണിലെ ഒരു സ്‌കൂളില്‍ അദ്ധ്യാപികയാണ് യുവതി.

SUMMARY: Dehradun: A Delhi-based woman tourist was allegedly raped and murdered and her male friend killed by a taxi driver and his three accomplices here, police said on Tuesday.

Keywords: Taxi driver, rape, Delhi, Tourist, Dehradun, murder
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia