Complaint | 'മിഠായി മോഷ്ടിച്ചെന്നാരോപിച്ച് സ്‌കൂള്‍ കുട്ടികളെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു'; കടയുടമയ്‌ക്കെതിരെ കേസ്

 


ചെന്നൈ: (www.kvartha.com) മിഠായി മോഷ്ടിച്ചെന്നാരോപിച്ച് സ്‌കൂള്‍ കുട്ടികളെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. തമിഴ്‌നാട് മധുര ജില്ലയിലെ തിരുമംഗലത്തിനടുത്തുള്ള ആലംപട്ടി ഗ്രാമത്തിലാണ് സംഭവം. കടയുടമയും ബന്ധുക്കളും ചേര്‍ന്നാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളെ കെട്ടിയിട്ടതെന്ന് 'അബോളിഷന്‍ ഓഫ് അണ്‍ടച്ചബിലിറ്റി ഫ്രണ്ട്'പ്രവര്‍ത്തകര്‍ ആരോപിച്ചു.

പൊലീസ് പറയുന്നത്: അച്ചംപട്ടി തിരുമംഗലത്തെ ഗവണ്‍മെന്റ് ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്നവരാണ് വിദ്യാര്‍ഥികള്‍. സ്‌കൂളിന് സമീപത്തെ ആദി ദ്രാവിഡര്‍ വെല്‍ഫെയര്‍ ഹോസ്റ്റലിലാണ് ഇവര്‍ താമസിക്കുന്നത്. മാര്‍ച് 21ന് സന്തോഷിന്റെ കടയില്‍ നിന്ന് ഇവര്‍ പലഹാരങ്ങള്‍ വാങ്ങി. ഈസമയം കടയില്‍ കൂടുതല്‍ ഇടപാടുകാരുണ്ടായിരുന്നു.

Complaint | 'മിഠായി മോഷ്ടിച്ചെന്നാരോപിച്ച് സ്‌കൂള്‍ കുട്ടികളെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു'; കടയുടമയ്‌ക്കെതിരെ കേസ്

തിരക്കിനിടെയാണ് വിദ്യാര്‍ഥികള്‍ മിഠായി മോഷ്ടിച്ചെന്ന് ആരോപിച്ച് കടയുടമയും ബന്ധുക്കളും ചേര്‍ന്ന് വിദ്യാര്‍ഥികളെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചത്. വിവരമറിഞ്ഞ് ഹോസ്റ്റല്‍ സൂക്ഷിപ്പുകാരനായ വിജയനും ആക്രമണത്തിനിരയായ വിദ്യാര്‍ഥികളില്‍ ഒരാളുടെ ബന്ധുവും സ്ഥലത്തെത്തുകയും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

സംഭവത്തില്‍ കടയുടമ സന്തോഷിനും കുടുംബത്തിനുമെതിരെ ഐപിസി, ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

Keywords: Chennai, News, National, Crime, Tamil Nadu, Shopkeeper, Ties, Beat, Students, Police, Case, Madurai, Tamil Nadu: Shopkeeper ties and beats SC students at Madurai.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia