Police Booked | 'വിദ്യാര്‍ഥിനിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകനെ അതേ കത്തി പിടിച്ചുവാങ്ങി കുത്തി പരുക്കേല്‍പ്പിച്ചു'; പൊലീസ് കേസെടുത്തു
Nov 9, 2023, 10:26 IST
ചെന്നൈ: (KVARTHA) വിദ്യാര്‍ഥിനിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകനെ അതേ കത്തി പിടിച്ചുവാങ്ങി കുത്തി പരുക്കേല്‍പ്പിച്ചതായി റിപോര്‍ട്. നീറ്റ് പരിശീലന കേന്ദ്രത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെയാണ് താമസിക്കുന്ന ലോഡ്ജില്‍ എത്തിച്ച് അധ്യാപകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. അധ്യാപകന്‍ ശക്തിദാസനെ (30) പരിക്കുകളോടെ സേലം ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടില്‍ സേലത്താണ് സംഭവം.
പൊലീസ് പറയുന്നത്: ശക്തിദാസന്‍ സേലത്തെ ഒരു നീറ്റ് പരീക്ഷാ പരിശീലന കേന്ദ്രത്തിലെ അധ്യാപകനാണ്. ഇവിടെ ഹോസ്റ്റലില്‍ നിന്ന് പഠിച്ചിരുന്ന പുതുക്കോട്ട സ്വദേശിനിയായ വിദ്യാര്‍ഥിനിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പുസ്തകവും മറ്റും വാങ്ങാന്‍ വൈകുന്നേരം വിദ്യാര്‍ഥിനി അധ്യാപകന്‍ താമസിച്ചിരുന്ന സ്ഥലത്ത് എത്തിയപ്പോഴാണ് കത്തി കാണിച്ച് ഭീഷിപ്പെടുത്തി പീഡിപ്പിക്കാന്‍ ശക്തിദാസന്‍ ശ്രമിച്ചത്.
പിടിവലിക്കിടെ അധ്യാപകന്റെ കൈയില്‍ നിന്ന് വിദ്യാര്‍ഥിനി കത്തി പിടിച്ചുവാങ്ങി. തുടര്‍ന്ന് വിദ്യാര്‍ഥിനി ശക്തിദാസന്റെ വയറ്റില്‍ കുത്തുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. വിദ്യാര്‍ഥിനിയുടെ കൈയ്ക്കും ചെറിയ പരുക്കേറ്റിട്ടുണ്ട്. ശബ്ദം കേട്ട് ഓടിയെത്തിയ ലോഡ്ജ് ജീവനക്കാരനാണ് വിവരം പൊലീസില്‍ അറിയിച്ചത്. സംഭവത്തില്‍ ശക്തിദാസനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
Keywords: News, National, National News, Crime, Case, Police, Student, Teacher, Tamil Nadu, Salem, Molestation, Student, Police Booked.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.