Killed | 'വഴിയരികില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിനെ ഒരു സംഘം കുത്തിക്കൊലപ്പെടുത്തി'; പൊലീസ് അന്വേഷണം ആരംഭിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com) തമിഴ്‌നാട്ടില്‍ വഴിയരികില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിനെ ഒരു സംഘം കുത്തിക്കൊലപ്പെടുത്തിയതായി റിപോര്‍ട്. അമ്പത്തൂര്‍ സ്വദേശി ബാലചന്ദ്രന്‍ ആണ് കൊല്ലപ്പെട്ടത്. അമ്പത്തൂരിലായിരുന്നു സംഭവം. സമൂഹമാധ്യമങ്ങളില്‍ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. 
Aster mims 04/11/2022

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ബിരിയാണി വാങ്ങാന്‍ ഹോടെലിന് മുന്നില്‍ ബാലചന്ദ്രന്‍ കാത്തുനില്‍ക്കുന്നതിനിടെ ഒരു സംഘം അവിടേക്ക് വരികയും അവരിലൊരാള്‍ ബാലചന്ദ്രന്റെ ദേഹത്ത് അബദ്ധത്തില്‍ തട്ടുകയുമായിരുന്നു. ഇതില്‍ പ്രകോപിതനായ ബാലചന്ദ്രന്‍ സംഘത്തെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. 

Killed | 'വഴിയരികില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിനെ ഒരു സംഘം കുത്തിക്കൊലപ്പെടുത്തി'; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇതോടെയാണ് ഇവര്‍ ബാലചന്ദ്രനെ ആക്രമിച്ചത്. ഇതിന് പിന്നാലെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നു. പ്രതികള്‍ ഇതിന് പിന്നാലെ ഓടി രക്ഷപ്പെട്ടു. സമീപത്ത് കൂടിനിന്നിരുന്നവര്‍ യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും യാത്രമധ്യേ മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Keywords: Chennai, News, National, Crime, Killed, Police, Attack, Tamil Nadu: Man killed in Ambattur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script