Malayali arrested | 'തമിഴ്‌നാട്ടില്‍ മദ്യക്കടയില്‍ മോഷണം നടത്താന്‍ ശ്രമിച്ചു'; മലയാളിയെ പൊലീസ് വെടിവച്ച് പിടികൂടി, സ്ഥലത്തുനിന്ന് രക്ഷപ്പെട്ട യുവാവിനായി തിരച്ചില്‍ തുടരുന്നു

 


ADVERTISEMENT

ഗൂഡല്ലൂര്‍: (www.kvartha.com) തമിഴ്നാട്ടില്‍ മദ്യക്കടയില്‍ മോഷണം നടത്താന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ മലയാളിയെ വെടിവച്ച് പിടികൂടിയതായി പൊലീസ്. സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട മണി എന്ന സാമ്പാര്‍ മണി(47)യാണ് അറസ്റ്റിലായത്. മോഷണം തടയാന്‍ ശ്രമിച്ചപ്പോള്‍, മണിയും സംഘവും ആക്രമിച്ചതോടെ സ്വയരക്ഷക്കായാണ് വെടിവച്ചതെന്ന് പൊലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച പുലര്‍ചെ മൂന്നു മണിയോടെയായിരുന്നു സംഭവം.
Aster_MIMS

പൊലീസ് പറയുന്നത്: മോഷണശ്രമ വിവരം അറിഞ്ഞ് പട്രോളിംഗ് സംഘം സ്ഥലത്തെത്തി. ഇതോടെ മണിയും സംഘവും കത്തിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. രണ്ട് ഉദ്യോഗസ്ഥര്‍ക്ക് വെട്ടേറ്റതോടെയാണ് പൊലീസ് വെടിയുതിര്‍ത്തത്. മണിയുടെ കാലിനാണ് വെടിയേറ്റത്. 

Malayali arrested | 'തമിഴ്‌നാട്ടില്‍ മദ്യക്കടയില്‍ മോഷണം നടത്താന്‍ ശ്രമിച്ചു'; മലയാളിയെ പൊലീസ് വെടിവച്ച് പിടികൂടി, സ്ഥലത്തുനിന്ന് രക്ഷപ്പെട്ട യുവാവിനായി തിരച്ചില്‍ തുടരുന്നു



ഇതോടെ സംഘത്തിലുണ്ടായിരുന്ന ജിമ്മി ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. മോഷണം അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് മണി. ആക്രമണത്തില്‍ പരുക്കേറ്റ ശിഹാബുദ്ദീന്‍ (47), അന്‍പഴകന്‍ (34) എന്നീ പൊലീസുകാരെ ഗൂഡല്ലൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Tamil Nadu, News, National, Arrest, Arrested, Robbery attempt, Crime, Tamil Nadu: Malayali arrested for robbery attempt.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia