Arrested | 'വനിത പ്രഫസറെ തലയ്ക്കടിച്ച് അബോധാവസ്ഥയിലാക്കി കവര്‍ച'; യുവാവ് അറസ്റ്റില്‍

 


ചെന്നൈ: (www.kvartha.com) വനിത പ്രഫസറെ തലയ്ക്കടിച്ച് അബോധാവസ്ഥയിലാക്കി കവര്‍ച നടത്തിയതായി പൊലീസ്. അണ്ണ യൂനിവേഴ്‌സിറ്റി പ്രഫസറായ സീതാലക്ഷ്മി(53)യാണ് അക്രമിക്കപ്പെട്ടത്. സംഭവത്തില്‍ സെന്തില്‍കുമാര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തുതമിഴ്‌നാട്ടിലെ ത്രിച്ചിയിലാണ് സംഭവം നടന്നത്. 

പൊലീസ് പറയുന്നത്: ത്രിച്ചിയിലെ ഒരു സ്‌കൂളിന് സമീപമുള്ള റോഡിലൂടെ സീതാലക്ഷ്മി തനിച്ച് നടന്നു വരുമ്പോഴാണ് സംഭവം. മരത്തടി കൊണ്ട് സെന്തില്‍കുമാര്‍ സീതാലക്ഷ്മിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. അബോധാവസ്ഥയിലായ സീതാലക്ഷ്മിയെ റോഡില്‍ നിന്ന് ഇയാള്‍ ഫുട്പാതിലേക്ക് വലിച്ചിഴച്ചു. 

Arrested | 'വനിത പ്രഫസറെ തലയ്ക്കടിച്ച് അബോധാവസ്ഥയിലാക്കി കവര്‍ച'; യുവാവ് അറസ്റ്റില്‍

പിന്നീട് ഇവരുടെ ടൂവീലറിന്റെ താക്കോലും മൊബൈലും കവര്‍ന്ന സെന്തില്‍ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. ബോധം വീണ്ടെടുത്ത സീതാലക്ഷ്മി തന്നെയാണ് പരാതി നല്‍കിയത്. പൊലീസിന്റെ കണ്ണുവെട്ടിച്ച് ടൂവീലറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടിയിലായി. 

Keywords: Chennai, News, National, Arrested, Robbery, Crime, Tamil Nadu: Female professor attacked and robbed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia