Arrested | 'വനിത പ്രഫസറെ തലയ്ക്കടിച്ച് അബോധാവസ്ഥയിലാക്കി കവര്‍ച'; യുവാവ് അറസ്റ്റില്‍
Mar 16, 2023, 17:16 IST
ചെന്നൈ: (www.kvartha.com) വനിത പ്രഫസറെ തലയ്ക്കടിച്ച് അബോധാവസ്ഥയിലാക്കി കവര്‍ച നടത്തിയതായി പൊലീസ്. അണ്ണ യൂനിവേഴ്സിറ്റി പ്രഫസറായ സീതാലക്ഷ്മി(53)യാണ് അക്രമിക്കപ്പെട്ടത്. സംഭവത്തില്‍ സെന്തില്‍കുമാര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തുതമിഴ്നാട്ടിലെ ത്രിച്ചിയിലാണ് സംഭവം നടന്നത്.
പൊലീസ് പറയുന്നത്: ത്രിച്ചിയിലെ ഒരു സ്കൂളിന് സമീപമുള്ള റോഡിലൂടെ സീതാലക്ഷ്മി തനിച്ച് നടന്നു വരുമ്പോഴാണ് സംഭവം. മരത്തടി കൊണ്ട് സെന്തില്‍കുമാര്‍ സീതാലക്ഷ്മിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. അബോധാവസ്ഥയിലായ സീതാലക്ഷ്മിയെ റോഡില്‍ നിന്ന് ഇയാള്‍ ഫുട്പാതിലേക്ക് വലിച്ചിഴച്ചു.
പിന്നീട് ഇവരുടെ ടൂവീലറിന്റെ താക്കോലും മൊബൈലും കവര്‍ന്ന സെന്തില്‍ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. ബോധം വീണ്ടെടുത്ത സീതാലക്ഷ്മി തന്നെയാണ് പരാതി നല്‍കിയത്. പൊലീസിന്റെ കണ്ണുവെട്ടിച്ച് ടൂവീലറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടിയിലായി.
Keywords: Chennai, News, National, Arrested, Robbery, Crime, Tamil Nadu: Female professor attacked and robbed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.