10 ലക്ഷം രൂപ വായ്പയ്ക്ക് അപേക്ഷിച്ചു; ഓൺലൈൻ തട്ടിപ്പിലൂടെ സ്ത്രീയ്ക്ക് നഷ്ടപ്പെട്ടത് 40 ലക്ഷം രൂപ

 
 Representational image of Kerala Police cyber cell investigation

Photo Credit: Facebook/ Kerala Police

ADVERTISEMENT

● രണ്ട് ശതമാനം പലിശയ്ക്ക് വ്യക്തിഗത വായ്പ നൽകുമെന്ന ഇൻസ്റ്റാഗ്രാം സന്ദേശം കണ്ടാണ് ഇവർ അപേക്ഷിച്ചത്
● ജിഎസ്ടി, ഇൻഷുറൻസ് തുടങ്ങിയ ആവശ്യങ്ങൾ പറഞ്ഞാണ് പണം ആവശ്യപ്പെട്ടത്
● ഗൂഗിൾ പേ വഴിയും ബാങ്ക് അക്കൗണ്ട് വഴിയുമാണ് 40 ലക്ഷം രൂപ പല തവണകളായി ഇവർ അയച്ചുകൊടുത്തത്
● വാഗ്ദാനം ചെയ്ത വായ്പയോ അടച്ച തുകയോ ലഭിക്കാതായതോടെയാണ് സക്കീന പരാതി നൽകിയത്

തളിപ്പറമ്പ്: (KVARTHA) 10 ലക്ഷം രൂപ വ്യക്തിഗത വായ്പയ്ക്ക് അപേക്ഷ സമർപ്പിച്ച സ്ത്രീയുടെ 40 ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടു. തളിപ്പറമ്പ് ആടിക്കുംപാറ മറിയംപള്ളിക്ക് സമീപത്തെ പാറോൽക്കട്ടി വീട്ടിൽ പി കെ സക്കീനയാണ് വൻ തട്ടിപ്പിന് ഇരയായത്. സംഭവത്തിൽ എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ധനി ഇന്ത്യ ബുൾസ് ധനി എന്ന ധനകാര്യ സ്ഥാപനത്തിൻ്റെ മാനേജർമാരായ അൻവർ, വിഷ്ണു എന്നിവരുടെ പേരിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Aster mims 04/11/2022

ഇൻസ്റ്റാഗ്രാം പരസ്യം കെണിയായി

രണ്ട് ശതമാനം പലിശയ്ക്ക് വ്യക്തിഗത വായ്പ നൽകുമെന്ന് ഇൻസ്റ്റാഗ്രാം വഴിയുള്ള സന്ദേശം കണ്ടാണ് സക്കീന 10 ലക്ഷം രൂപ വായ്പയ്ക്കായി അപേക്ഷിച്ചത്. സക്കീനയെ ഫോണിലൂടെ ബന്ധപ്പെട്ട പ്രതികൾ 10 ലക്ഷം രൂപയുടെ വായ്പ അനുവദിക്കുന്നതിനായി ജിഎസ്ടി, ഇൻഷുറൻസ് എന്നീ ആവശ്യങ്ങൾക്കായി പണം അടയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

നഷ്ടപ്പെട്ടത് 40 ലക്ഷം രൂപ

പ്രതികൾ ആവശ്യപ്പെട്ടത് പ്രകാരം ഇവർ നൽകിയ വിവിധ അക്കൗണ്ടുകളിലേക്ക് സക്കീന പല തവണകളായി 40 ലക്ഷം രൂപ ഗൂഗിൾ പേ വഴിയും ബാങ്ക് അക്കൗണ്ട് വഴിയുമാണ് അയച്ചുകൊടുത്തത്. എന്നാൽ വാഗ്ദാനം ചെയ്ത രണ്ട് ശതമാനം പലിശയിലുള്ള 10 ലക്ഷം രൂപ വായ്പ ലഭിക്കുകയോ, അടച്ച 40 ലക്ഷം രൂപ തിരികെ നൽകുകയോ ചെയ്യാതെ ഇവർ വഞ്ചന നടത്തിയെന്നാണ് സക്കീന പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: Taliparamba woman lost 40 lakh rupees in an online personal loan scam.

#Kvartha #OnlineFraud #TaliparambaNews #LoanScam #CyberCrime #KeralaPolice #MalayalamNews #KannurNews #AmmuNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia