‘കക്കൂസ് മാലിന്യം പുഴയിലേക്ക് ഒഴുക്കിവിട്ടു’; ടാങ്കർ ലോറിയും രണ്ടുപേരും പോലീസ് പിടിയിൽ

 
A tanker lorry seized by police for dumping septic waste.
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● പി. മുഹമ്മദ് ഷിബിലി, മുഹമ്മദ് അൻഷാദ് എന്നിവരാണ് പിടിയിലായത്.
● ശനിയാഴ്ച പുലർച്ചെ 3:30-ഓടെയായിരുന്നു സംഭവം.
● തളിപ്പറമ്പ് എസ്ഐ എൻ.വി. പ്രകാശൻ്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
● പൂട്ടിയിട്ട പാർക്ക് വ്യൂ ഹോട്ടലിൻ്റെ സമീപത്തുനിന്നാണ് ടാങ്കർ ലോറി കസ്റ്റഡിയിലെടുത്തത്.
● പരിശോധനയിൽ കടുത്ത ദുർഗന്ധം അനുഭവപ്പെട്ടതാണ് സംശയത്തിനിടയാക്കിയത്.


 

തളിപ്പറമ്പ്: (KVARTHA) വെള്ളിക്കീൽ പുഴയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നതിനിടെ രണ്ടു യുവാക്കളെ പോലീസ് പിടികൂടി. ഇവരിൽനിന്ന് മാലിന്യം കൊണ്ടുവന്ന ടാങ്കർ ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു. പി. മുഹമ്മദ് ഷിബിലി(24), മുഹമ്മദ് അൻഷാദ്(24) എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ എൻ.വി. പ്രകാശൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.

Aster mims 04/11/2022

ശനിയാഴ്ച്ച പുലർച്ചെ 3.30-ഓടെയായിരുന്നു സംഭവം. തളിപ്പറമ്പ് പോലീസ് രാത്രികാല പട്രോളിങ്ങ് നടത്തുന്നതിനിടെ വെള്ളിക്കീലിൽ പൂട്ടിയിട്ട പാർക്ക് വ്യൂ ഹോട്ടലിൻ്റെ പടിഞ്ഞാറ് ഭാഗത്ത് റോഡരികിൽ ഒരു ടാങ്കർ ലോറി നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.

കെ.എൽ-42 എച്ച് 2902 നമ്പർ ടാങ്കർ ലോറിയാണ് സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് വാഹനം നിർത്തി പരിശോധന നടത്തിയപ്പോൾ കടുത്ത ദുർഗന്ധം അനുഭവപ്പെട്ടതായി പോലീസ് പറയുന്നു.

ദുർഗന്ധത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ ലോറിയിൽനിന്ന് കക്കൂസ് മാലിന്യം വെള്ളിക്കീൽ പുഴയിലേക്ക് ഒഴുക്കിവിടാൻ ശ്രമിക്കുകയായിരുന്നെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഉടൻതന്നെ മാലിന്യം തള്ളാൻ ശ്രമിച്ച യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ കൂടാതെ ടാങ്കർ ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത് തുടർനടപടികൾ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

പുഴയിൽ കക്കൂസ് മാലിന്യം ഒഴുക്കിവിട്ട സംഭവത്തെക്കുറിച്ചുള്ള ഈ വാർത്ത ഷെയർ ചെയ്യൂ. കമൻ്റ് ചെയ്യുക. 

Article Summary: Two youth arrested and tanker lorry seized for attempting to dump septic waste into Vellikkeel river in Taliparamba.

#Taliparamba #RiverPollution #SepticWaste #Arrest #VellikkeelRiver #KeralaCrime

News Categories: Main, News, Top-Headline, Crime, Local-News, Kannur, Kvartha

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia