മൊബൈൽ ചാർജർ വയർ ഉപയോഗിച്ച് ക്രൂരമർദ്ദനം; തളിപ്പറമ്പിൽ സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്

 
Image of college building in Taliparamba
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● നവംബർ മൂന്നിന് രാവിലെ 11.30-നാണ് സംഭവം നടന്നത്.
● സീനിയർ വിദ്യാർത്ഥികളായ ബാസിലിനും ഫഹീസിനും എതിരെ കേസെടുത്തു.
● പഴയ വിരോധമാണ് മർദ്ദനത്തിന് പിന്നിലെന്ന് മൊഴി.
● വിദ്യാർത്ഥിയെ ഒമാൻ ടർഫിന് സമീപത്ത് നിന്ന് വിളിച്ചു വരുത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു.
● സ്ഥാപനത്തിൽ തുടർച്ചയായി സംഘർഷങ്ങൾ നടക്കുന്നുണ്ടെന്ന് പോലീസും അറിയിച്ചു.

തളിപ്പറമ്പ്: (KVARTHA) റാഗിങ് കേസുമായി ബന്ധപ്പെട്ട് കോടതി വിധിയോടെ കോളേജിൽ പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥിയെ അതേ കേസിലെ പ്രതികളായ സീനിയർ വിദ്യാർത്ഥികൾ തട്ടിക്കൊണ്ടുപോയി വീണ്ടും മർദ്ദിച്ചതായി പരാതി. 

കാട്ടാമ്പള്ളി പഴയറോഡിലെ തോലച്ചിൽ കണ്ടത്തിൽ വീട്ടിൽ ഹാരിസിന്റെ മകനായ ടി.കെ.മുഹമ്മദ്ഷാസ്(18) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

Aster mims 04/11/2022

തളിപ്പറമ്പ് സർസയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥിയാണ് മുഹമ്മദ് ഷാസ്. നവംബർ മൂന്നിന് രാവിലെ 11.30-നാണ് സംഭവം നടന്നതായി ഷാസ് പോലീസിന് മൊഴി നൽകിയിട്ടുള്ളത്. സ്‌കൂളിലെ സീനിയർ വിദ്യാർത്ഥികളായ ബാസിൽ, ഫഹീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മർദ്ദനമെന്നാണ് പരാതി.

ആദ്യം ക്യാമ്പസിൽ വാഹനം കൊണ്ടുവന്നതിന്റെ വിരോധത്തിലാണ് ജൂനിയർ വിദ്യാർത്ഥിയായ ഷാസിന് മർദ്ദനമേറ്റതെന്നും, ഇതിന് ശേഷമാണ് വീണ്ടും മർദ്ദനമേറ്റതെന്നുമാണ് മൊഴിയിലുള്ളത്. ബാസിൽ ഫോൺ വിളിച്ച് ഷാസിനെ തളിപ്പറമ്പ് ഒമാൻ ടർഫിന് സമീപം വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഫഹീസിന്റെ ബൈക്കിൽ കയറ്റി ഇയാളുടെ വീട്ടിലേക്ക് തട്ടിക്കൊണ്ടുപോയതായും ഷാസിന്റെ പരാതിയിൽ പറയുന്നു.

ഫഹീസിന്റെ വീട്ടിലെ മുറിയിൽ വെച്ച് വാതിലടച്ചശേഷം മൊബൈൽ ചാർജർ വയർ കൊണ്ടും ബെൽറ്റ് കൊണ്ടും തന്നെ മർദ്ദിച്ചു പരിക്കേൽപ്പിച്ചതായാണ് ഷാസ് നൽകിയ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് പോലീസ് ബാസിലിനെ ഒന്നാംപ്രതിയും ഫഹീസിനെ രണ്ടാം പ്രതിയുമാക്കി കേസെടുത്തു.

സർസയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇത്തരത്തിൽ നിരവധി സംഘട്ടനങ്ങളും സംഘർഷങ്ങളും തുടർച്ചയായി നടന്നുവരുന്നതായി പരാതികളുണ്ടെന്നും പോലീസ് അറിയിച്ചു. ഇതിന് സമീപത്തെ ഒരു ഹോട്ടലിൽ രാത്രി വൈകുവോളം വിദ്യാർത്ഥികൾ ബൈക്കുകളുമായി എത്തി സംഘംചേരുന്നത് സംബന്ധിച്ച് നേരത്തെയും പരാതികൾ ഉയർന്നിരുന്നു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക.

Article Summary: Senior students booked for assaulting junior over ragging-related case.

#Ragging #Taliparamba #KeralaPolice #StudentClash #AssaultCase #BComStudent

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script