

● ബന്ധുവീട്ടിൽ വെച്ചാണ് സംഭവം നടന്നത്.
● ഇൻസ്പെക്ടർ പി. ബാബുമോൻ്റെ നേതൃത്വത്തിലാണ് അറസ്റ്റ്.
● പ്രതിയെ പോക്സോ കോടതിയിൽ ഹാജരാക്കി.
കണ്ണൂർ: (KVARTHA) പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പോക്‌സോ കേസിൽ തളിപ്പറമ്പിലെ തൈര് മൊത്തവ്യാപാര വ്യാപാരി അറസ്റ്റിൽ. കെ.വി. മധുസൂദനനെയാണ് (54) തളിപ്പറമ്പ് ഇൻസ്പെക്ടർ പി. ബാബുമോൻ, എസ്.ഐ. ദിനേശൻ കൊതേരി എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റ് 10-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ബന്ധുവീട്ടിൽ പോയ മധുസൂദനൻ അവിടെവച്ച് അയൽവീട്ടിലെ പത്തുവയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചു എന്നാണ് പരാതി. തളിപ്പറമ്പ് മാർക്കറ്റിലെ മധുസൂദന ഡയറി ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളുടെ ഉടമയാണ് ഇയാൾ. പ്രതിയെ തളിപ്പറമ്പ് പോക്‌സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായം താഴെ കമൻ്റ് ചെയ്യുക, ഒപ്പം വാർത്ത ഷെയർ ചെയ്യാനും മറക്കരുത്.
Article Summary: A dairy merchant in Taliparamba was arrested in a POCSO case.
#POCSO #Taliparamba #Kannur #KeralaNews #CrimeNews #ChildProtection