ഇല്ലാത്ത ഇന്‍ഷുറന്‍സിന്റെ പേരില്‍ തട്ടിപ്പ് നടത്തിയതായി പരാതി; തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥയെ ജോലിയില്‍ നിന്ന് നീക്കി

 


കൊല്ലം: (www.kvartha.com 17.03.2022) ഇല്ലാത്ത ഇന്‍ഷുറന്‍സിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിക്ക് പിന്നാലെ തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥയെ താത്കാലികമായി ജോലിയില്‍ നിന്ന് നീക്കി. കൊല്ലം കുമ്മില്‍ പഞ്ചായത്തിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജാന്‍സി കെവിയാണ് ഹൈടെക് തട്ടിപ്പിന് നീക്കം നടത്തിയതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

പ്രധാന്‍ മന്ത്രി ആവാസ് യോജന ഗുണഭോക്താക്കളെ ഉള്‍പെടുത്തി വാട്‌സ്ആപ് ഗ്രൂപ് ഉണ്ടാക്കിയാണ് ഇല്ലാത്ത ഇന്‍ഷുറന്‍സിന്റെ പേരില്‍ ഇവര്‍ പണം ആവശ്യപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു. ഗുണഭോക്താക്കളില്‍ നിന്ന് ഇന്‍ഷുറന്‍സ് പ്രീമിയം ആയി 5000 രൂപ വീതം സ്വന്തം അകൗണ്ടിലേക്ക് ഗൂഗ്ള്‍ പേ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇല്ലാത്ത ഇന്‍ഷുറന്‍സിന്റെ പേരില്‍ തട്ടിപ്പ് നടത്തിയതായി പരാതി; തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥയെ ജോലിയില്‍ നിന്ന് നീക്കി

ഇതിനായി ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തി ഇവര്‍ വാട്‌സ്ആപ് ഗ്രൂപ് ആരംഭിച്ചു. 20 പേരാണ് ഗ്രൂപില്‍ ഉണ്ടായിരുന്നത്. ഗ്രൂപിലെ ചിലരുടെ പരാതിയ്ക്ക് പിന്നാലെയാണ് തട്ടിപ്പ് പുറത്തായത്. ഇതോടെയാണ് ഉദ്യോഗസ്ഥയെ താത്കാലികമായി ജോലിയില്‍ നിന്ന് നീക്കിയത്.

Keywords:  Kollam, News, Kerala, Job, Fraud, Crime, Complaint, Suspension, Local Government, Suspension of Local Government Officer for fraud.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia