Investigation | കലവൂരിലെ വയോധികയുടെ കൊലപാതകം; കേസില്‍ പ്രതികളായ ദമ്പതികള്‍ പൊലീസ് പിടിയില്‍
● അറസ്റ്റ് ചെയ്തത് മണിപ്പാലില്‍നിന്ന്.
● കവര്‍ന്നെടുത്ത സ്വര്‍ണ്ണം ആലപ്പുഴയില്‍നിന്ന് കണ്ടെത്തിയിരുന്നു.
ആലപ്പുഴ: (KVARTHA) കലവൂരില്‍ (Kalavur) വയോധികയായ സുഭദ്രയെ കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതികളായ മാത്യൂസ്, ശര്‍മ്മില എന്നിവരെ കര്‍ണാടകയിലെ മണിപ്പാലില്‍ (Manipal) നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. സുഭദ്രയുടെ സ്വര്‍ണ്ണവും പണവും കൈക്കലാക്കാനായിരുന്നു കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പൊലീസ് പറയുന്നത്: സുഭദ്രയുടെ കൊലപാതകം ആസൂത്രിതമായിരുന്നുവെന്നാണ്. കൊലപാതകത്തിന് മുന്‍പ് തന്നെ വീടിന് പിന്നില്‍ കുഴിയെടുത്തതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കടവന്ത്രക്കാരിയായ സുഭദ്രയെ ശര്‍മ്മിലയും മാത്യുവും ആലപ്പുഴ കലവൂരിലെ വീട്ടിലേക്ക് എത്തിച്ചത് സ്വര്‍ണ്ണവും പണവും മോഹിച്ചാണെന്നാണ് പൊലീസിന്റെ നിഗമനം. എല്ലാം തട്ടിയെടുക്കാന്‍ സുഭദ്രയെ കൊല്ലണം എന്ന് നേരത്തെ തന്നെ പ്രതികള്‍ ഉറപ്പിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.
കൊലയ്ക്ക് ശേഷം മൃതദേഹം കുഴിച്ചിട്ട് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. സുഭദ്രയുടെ സ്വര്‍ണ്ണം ആലപ്പുഴയില്‍ വിറ്റതായും പൊലീസ് കണ്ടെത്തിയിരുന്നു.
വീടിന് പിന്നില്‍ മാലിന്യം നിക്ഷേപിക്കാനെന്ന പേരില്‍ മാത്യുവും ശര്‍മ്മിലയും തന്നെ കൊണ്ടു കുഴിയെടുപ്പിച്ചുവെന്നും കുഴിയെടുക്കാന്‍ ചെന്ന ദിവസം ആ വീട്ടില്‍ പ്രായമായ സ്ത്രീയെ കണ്ടുവെന്നുമാണ് മേസ്തിരി പൊലീസിന് നല്‍കിയ മൊഴി. ഓഗസ്റ്റ് ഏഴിനും പത്തിനും ഇടയിലാണ് സുഭദ്രയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. പ്രാഥമിക പരിശോധനയില്‍ മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തല്‍.
#KeralaCrime #MurderCase #Arrest #Kalavur #PoliceInvestigation #Justice