Film Violence | സിനിമയിലെ വയലൻസ് കേരളത്തിൽ അക്രമങ്ങൾക്ക് കാരണമോ? പ്രതികരിച്ച് സുരേഷ് ഗോപി?


● അക്രമ സംഭവങ്ങളിൽ സിനിമയയ്ക്കും പങ്കുണ്ടാകാം. എന്നാൽ എല്ലാം ഉത്ഭവിച്ചത് സിനിമയിൽ നിന്നാണെന്ന് പറയരുതെന്ന് സുരേഷ് ഗോപി.
● കുട്ടികൾ അവരുടെ കുടുംബത്തിന് മാത്രമല്ല, രാജ്യത്തിൻ്റെ കൂടി സ്വത്താണെന്നും അവരെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
● കുട്ടികൾക്ക് കുടുംബം, സുഹൃത്തുക്കൾ, അധ്യാപകർ, സമൂഹം എന്നിവരുടെ പിന്തുണ ആവശ്യമാണ്.
കൊച്ചി: (KVARTHA) സിനിമയിലെ വയലൻസ് ആനന്ദിക്കാനുള്ളതല്ലെന്നും സിനിമ കണ്ട് കാര്യങ്ങൾ മനസിലാക്കുകയും അതിലെ നല്ല വശം സ്വീകരിക്കുകയുമാണ് വേണ്ടതെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. അക്രമ സംഭവങ്ങളിൽ സിനിമയയ്ക്കും പങ്കുണ്ടാകാം. എന്നാൽ എല്ലാം ഉത്ഭവിച്ചത് സിനിമയിൽ നിന്നാണെന്ന് പറയരുത്. ഇടുക്കി ഗോൾഡ് എന്ന സിനിമയെ വിമർശിക്കുന്നു. ഇടുക്കി ഗോൾഡ് ഉള്ളതുകൊണ്ടാണ് അത്തമൊരു കലാരൂപം ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മക്കൾ കുടുംബത്തിൻ്റെ സ്വത്താണ്. കുട്ടികളെ നന്മയുള്ളവരായി വളർത്തിയെടുക്കണം. ലഹരിക്കെതിരെ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. രാഷ്ട്രീയ പാർട്ടികൾക്ക് ഓരോ ബൂത്ത് തലത്തിലും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റും. ഒരു ബൂത്ത് തലത്തിൽ 50 വീടുകൾ ശ്രദ്ധിച്ചാൽ അത്രയും കുഞ്ഞുങ്ങളെ രക്ഷിക്കാൻ സാധിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കുട്ടികൾ അവരുടെ കുടുംബത്തിന് മാത്രമല്ല, രാജ്യത്തിൻ്റെ കൂടി സ്വത്താണെന്നും അവരെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും ഗോപി പറഞ്ഞു.
കുട്ടികൾക്ക് കുടുംബം, സുഹൃത്തുക്കൾ, അധ്യാപകർ, സമൂഹം എന്നിവരുടെ പിന്തുണ ആവശ്യമാണ്. ഒരു കുട്ടിയും പാഴായി പോകരുത്, അവരെ അടുത്ത തലമുറയ്ക്ക് വേണ്ടി വളർത്തണം. എല്ലാ വിഭാഗം ആളുകൾക്കും നേതാക്കൾ രക്ഷിതാക്കളെപ്പോലെ ആകാൻ ശ്രമിക്കണം. സമൂഹത്തിന് നിരീക്ഷണ സംവിധാനം ഉണ്ടാകണം. റസിഡൻസ് അസോസിയേഷനുകൾക്ക് നിരീക്ഷണം നടത്താൻ കഴിയുമെന്നും സുരേഷ് ഗോപി പറഞ്ഞു.
സിനിമയിലെ അക്രമം കുറയ്ക്കണമെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്ന ചോദ്യത്തിന്, താൻ ഈ കാര്യത്തിൽ നേരിട്ട് അഭിപ്രായം പറയുന്നില്ലെന്നും മുൻപ് താൻ ഈ ഇൻഡസ്ട്രിയിൽ പ്രവർത്തിച്ചതിനെക്കുറിച്ച് മാത്രമാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ വാർത്ത പങ്കുവെക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
Suresh Gopi commented on the violence in movies and its effects in Kerala. He said that movies are not the sole reason for violence in kerala.
#SureshGopi, #FilmViolence, #KeralaViolence, #SocialResponsibility, #MovieImpact, #CinemaNews