SWISS-TOWER 24/07/2023

'ലഹരി ഉപയോഗത്തിനെതിരെ പരാതിപ്പെട്ട യുവാവിനെ വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചു'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 08.04.2022) ചെമ്മരുതിയില്‍ ബൈക് അഭ്യാസത്തിനും ലഹരി ഉപയോഗത്തിനുമെതിരെ പരാതിപ്പെട്ട യുവാവിനെ വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. വര്‍ക്കല ചെമ്മരുതി ചാവടിമുക്കില്‍ താമസിക്കുന്ന അനുവിനാണ് മര്‍ദനമേറ്റത്. സമീപത്തെ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അപകടകരമായ രീതിയില്‍ ബൈക് അഭ്യാസം നടത്തുന്നതും ലഹരി ഉപയോഗിക്കുന്നതും പതിവാണെന്ന് ആരോപിച്ച് അനു പരാതി നല്‍കിയിരുന്നു. അതിന്റെ വൈരാഗ്യത്താലാണ് ആക്രമണമെന്നാണ് പരാതി.
Aster mims 04/11/2022

'ലഹരി ഉപയോഗത്തിനെതിരെ പരാതിപ്പെട്ട യുവാവിനെ വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചു'

അഞ്ചുപേര്‍ ചേര്‍ന്ന് ഒരാളെ വളഞ്ഞിട്ട് മര്‍ദിച്ചു. അതും പൊതുവഴിയില്‍ ഒട്ടേറെ പേര്‍ നോക്കിനില്‍ക്കെ. മര്‍ദനത്തിന്റെ ദൃശ്യങ്ങളുള്‍പ്പെടെ പുറത്ത് വന്നിട്ടും കണ്ട ഭാവം നടിക്കാതെ കൈകഴുകുകയാണ് പൊലീസെന്നും ആരോപണമുയരുന്നുണ്ട്. ആക്രമിച്ച വിദ്യാര്‍ഥികള്‍ നേരത്തെ വീടുകയറി ഭീഷണിപ്പെടുത്തിയിരുന്നതായും അതിന് ശേഷമാണ് സമീപത്തെ ക്ഷേത്രോത്സവത്തിനിടെ വളഞ്ഞിട്ട് ആക്രമിച്ചതെന്നും കുടുംബം പറയുന്നു. ഇതിനെതിരെ ആദ്യം വര്‍ക്കല ഡിവൈ എസ് പിക്കും പിന്നീട് അയിരൂര്‍ പൊലീസിനും പരാതി നല്‍കിയെങ്കിലും കേസെടുത്തതിനപ്പുറം ഒന്നുമുണ്ടായിട്ടില്ലെന്നും കുടുംബം ആരോപിച്ചു.

Keywords:  Thiruvananthapuram, News, Kerala, Complaint, Crime, Students, Family, Case, Students attack against young man who complained against drug abuse.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia