Assault | കണ്ണൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്തു; അടിച്ചു നിലത്തുവീഴ്ത്തി കൈചവുട്ടി ഒടിച്ചതായി പരാതി


● അഞ്ച് പ്ലസ് ടു വിദ്യാർത്ഥികളാണ് മർദ്ദിച്ചതെന്ന് പരുക്കേറ്റ വിദ്യാർത്ഥി പറഞ്ഞു.
● ബുധനാഴ്ചയായിരുന്നു സംഭവം.
● വളഞ്ഞിട്ട് ആക്രമിച്ച സീനിയർ വിദ്യാർത്ഥികൾ പ്ലസ് വൺ വിദ്യാർത്ഥിയെ അടിച്ചു നിലത്തിട്ട് ഇടത് കൈ ചവിട്ടി ഒടിച്ചു.
● ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
● റാഗ് ചെയ്ത വിദ്യാർത്ഥികൾക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
കണ്ണൂർ: (KVARTHA) സംസ്ഥാനത്ത് റാഗിങ് സംഭവങ്ങൾ വ്യാപകമാകുന്നതിനിടെ കണ്ണൂർ ജില്ലയിലെ പാനൂരിലും പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. കൊളവല്ലൂർ പി.ആർ. മെമ്മോറിയൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി മുഹമ്മദ് നിഹാലിനാണ് മർദ്ദനമേറ്റത്. അഞ്ച് പ്ലസ് ടു വിദ്യാർത്ഥികളാണ് മർദ്ദിച്ചതെന്ന് വിദ്യാർത്ഥി പറഞ്ഞു. ബുധനാഴ്ചയായിരുന്നു സംഭവം.
വളഞ്ഞിട്ട് ആക്രമിച്ച സീനിയർ വിദ്യാർത്ഥികൾ പ്ലസ് വൺ വിദ്യാർത്ഥിയെ അടിച്ചു നിലത്തിട്ട് ഇടത് കൈ ചവിട്ടി ഒടിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. റാഗ് ചെയ്ത വിദ്യാർത്ഥികൾക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മർദ്ദനമേറ്റ വിദ്യാർത്ഥി തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ആദ്യം സ്കൂൾ പ്രിൻസിപ്പലിനും പിന്നീട് പൊലീസിനും പരാതി കൈമാറുകയായിരുന്നു. വിദ്യാർത്ഥിയുടെ ഇടത് കൈ ചവിട്ടിയൊടിച്ചുവെന്ന് രക്ഷിതാക്കൾ പറയുന്നു. കൈക്ക് ഗുരുതരമായി പരുക്കേറ്റതിനാൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു.
വെള്ളം കുടിക്കാൻ പോയപ്പോൾ നോട്ടം ശരിയല്ലെന്ന് പറഞ്ഞാണ് സീനിയറായ അഞ്ച് വിദ്യാർത്ഥികൾ പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ചത്. മുൻപും ആക്രമിച്ചിരുന്നതായി വിദ്യാർത്ഥി പറയുന്നു. നിലത്തിട്ട് ചവിട്ടിയെന്നും കൈയിലെ രണ്ട് എല്ല് പൊട്ടിയെന്നും വിദ്യാർത്ഥി പറയുന്നു. മറ്റ് വിദ്യാർത്ഥികൾ സ്കൂളിൽ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മുഹമ്മദ് നിഹാസ് പൊലീസിനോട് പറഞ്ഞു. സ്കൂൾ അധികൃതർ പരാതി സ്ഥിരീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥിയുടെയും രക്ഷിതാക്കളുടെയും മൊഴി പൊലീസ് ശേഖരിച്ചു കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
A Plus One student in Kannur was assaulted by senior students during a ragging incident, leading to severe injuries. The police have started an investigation.
#KannurNews #RaggingIncident #KannurAssault #PlusOneStudent #KeralaNews #Crime