എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം സ്യൂട്ട്കേസില്‍: സഹപാഠി അറസ്റ്റില്‍
Dec 23, 2011, 23:34 IST
ബാംഗ്ലൂര്‍: ജാര്‍ഖണ്ഡ് സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ സ്യൂട്ട്കേസിനുള്ളില്‍ കണ്ടെത്തി. സംഭവത്തോടനുബന്ധിച്ച് സഹപാഠിയെ പോലീസ് അറസ്റ്റ് ചെയ്തു. എം. വിശ്വേശ്വരയ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എഞ്ചിനീയറിംഗ് കോളേജിലെ 7ം സെമസ്റ്റര്‍ വിദ്യാര്‍ത്ഥി പിയൂഷ് സിന്‍ഹയാണ് കൊല്ലപ്പെട്ടത്. പരീക്ഷയ്ക്കെത്താതിരുന്ന പിയൂഷിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും മറുപടിയൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്ന്‍ ഹോസ്റ്റല്‍ റൂമിലെത്തിയ സുഹൃത്തുക്കള്‍ മുറിയില്‍ രക്തം തളംകെട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം സ്യൂട്ട്കേസില്‍ കണ്ടെത്തിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.