Accident | ബസിൽ നിന്ന് വിദ്യാർഥിനി തെറിച്ചു വീണു; രണ്ട് ജീവനക്കാർ കസ്റ്റഡിയിൽ


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പുത്തൂരിൽ ഒരു വിദ്യാർഥിനി ബസിൽ നിന്ന് തെറിച്ചു വീണു.
● വിദ്യാർഥിനി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
● സംഭവത്തിന്റെ ഗൗരവം കണക്കാക്കി പുത്തൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കൊല്ലം: (KVARTHA) കൊട്ടാരക്കര പുത്തൂരിൽ സ്വകാര്യ ബസിൽ നിന്ന് തെറിച്ചു വീണ് ഒരു വിദ്യാർഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ രണ്ട് ജീവനക്കാരെ പുത്തൂർ പോലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര മാർത്തോമാ ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥിനിക്കാണ് വെള്ളിയാഴ്ച് രാവിലെ ഒൻപതരയോടെ സംഭവിച്ച അപകടത്തിൽ പരിക്കേറ്റത്.

പോലീസ് പറയുന്നതനുസരിച്ച്, പൂത്തൂർ കല്ലുംമൂട്ടിൽ നിന്ന് ബസിൽ കയറിയ വിദ്യാർഥിനി ഡോറിന് സമീപം നിന്നിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. ഇതിനിടെ വിദ്യാർഥിനി ബസിൽ നിന്ന് തെറിച്ചു വീണ് തലയ്ക്ക് പരിക്കേൽക്കുകയാരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിന്റെ ഗൗരവം കണക്കാക്കി പുത്തൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബസ് ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ രണ്ട് ജീവനക്കാരെ കസ്റ്റഡിയിലെടുത്ത് വിശദമായ ചോദ്യം ചെയ്യൽ നടത്തുന്നതായി പോലീസ് അറിയിച്ചു. ബസ് കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തുകയും ചെയ്തു.
#BusAccident #StudentFalls #KollamNews #PrivateBus #Investigation #SafetyFirst