Conflict | 'കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കും', വിദ്യാർഥികൾ തമ്മിലുള്ള പോരിൽ പത്താം ക്ലാസുകാരൻ മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന ഇൻസ്റ്റഗ്രാം ചാറ്റ് പുറത്ത്; നോവായി ശഹബാസ് 

 
Student fight in Thamarassery leading to Shabaz's death
Student fight in Thamarassery leading to Shabaz's death

Photo: Arranged

● ട്യൂഷൻ സെന്ററിലെ വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷമുണ്ടായത് 
● അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
● സംഭവത്തിൽ മുതിർന്ന ആളുകൾക്കും പങ്കുണ്ടെന്ന് ബന്ധുക്കൾ 

കോഴിക്കോട്: (KVARTHA) താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ എളേറ്റിൽ എംജെ ഹയർ സെക്കൻഡറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ശഹബാസ് (15) മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന ഇൻസ്റ്റഗ്രാം ഗ്രൂപ്പ് ചാറ്റ് വോയ്സ് പുറത്ത് വന്നു. സംഘർഷത്തിന് ശേഷം അക്രമി സംഘത്തിലുണ്ടായിരുന്ന വിദ്യാർത്ഥികളുടെ ശബ്ദ സന്ദേശം അടങ്ങുന്ന ഇൻസ്റ്റഗ്രാം ഗ്രൂപ്പ് ചാറ്റിൽ 'ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കും, അവന്റെ കണ്ണ് ഇപ്പോൾ ഇല്ല' എന്നും സംഘർഷത്തിന് ശേഷം അക്രമിച്ച ഒരു വിദ്യാർത്ഥികൾ ചാറ്റിൽ പറയുന്നു. 

കൂട്ടത്തല്ലിൽ മരിച്ചാൽ പോലീസ് കേസെടുക്കില്ലെന്ന് പറയുന്ന മറ്റൊരാളുടെ ശബ്ദവും ഇതിലുണ്ട്. ട്യൂഷൻ സെന്ററിലെ വിദ്യാർത്ഥികൾ തമ്മിലുണ്ടായ വാക്കേറ്റവും തുടർന്നുണ്ടായ സംഘർഷവുമാണ് ഷഹബാസിന്റെ ജീവനെടുത്തത്. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലായിരുന്നു ഷഹബാസ്.

ഞായറാഴ്ച ട്യൂഷൻ സെന്ററിൽ നടത്തിയ യാത്രയയപ്പ് പരിപാടിക്കിടെയായിരുന്നു സംഘർഷത്തിന്റെ തുടക്കം. എംജെ ഹയർ സെക്കൻഡറി സ്‌കൂൾ കുട്ടികൾ ഡാൻസ് അവതരിപ്പിച്ചപ്പോൾ താമരശ്ശേരി ഹയർ സെക്കൻഡറി സ്‌കൂളിലെ ചില വിദ്യാർത്ഥികൾ കൂവി വിളിച്ചു. ഇതേ തുടർന്ന് രണ്ടുസ്‌കൂളിലെ കുട്ടികളും തമ്മിൽ വാക്കേറ്റമുണ്ടാവുകയും തുടർന്ന് വൈകീട്ട് ടൗണിൽ വച്ച് പരസ്പരം മർദ്ദിക്കുകയുമായിരുന്നു. ഇൻസ്റ്റഗ്രാമിലും വാട്‌സപ്പിലും ആഹ്വാനം നൽകിയാണ് ഒരു വിഭാഗം വിദ്യാർത്ഥികൾ കയ്യാങ്കളിക്കായി സംഘടിച്ചെത്തിയത്.

ട്യൂഷൻ സെന്റർ വിദ്യാർത്ഥി അല്ലാത്ത ഷഹബാസിനെ സുഹൃത്താണ് വീട്ടിൽനിന്നും വിളിച്ചു കൊണ്ടുപോയതെന്നാണ് പിതാവ് പറയുന്നത്. അടിപിടിയിൽ മുതിർന്ന ആളുകളും ഉണ്ടായിരുന്നതായും അദ്ദേഹം ആരോപിക്കുന്നു. ഷഹബാസിന്റെ ശരീരത്തിൽ പുറമേ മുറിവുകളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും രാത്രി ഛർദിച്ചതോടെയാണ് വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്. 

പിന്നീട് സ്ഥിതി ഗുരുതരമാവുകയും മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയുമായിരുന്നു. താമരശ്ശേരി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരാക്കിയിട്ടുണ്ട്. ഷഹബാസിന്റെ മരണം കുടുംബത്തിനും നാട്ടുകാർക്കും നോവായി മാറിയിരിക്കുകയാണ്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

A 15-year-old student, Shabaz, died after a fight between students, and shocking Instagram messages revealed threats to kill him. Five students were taken into custody.

#StudentDeath #InstagramChat #ShockingCrime #KeralaNews #StudentConflict #Thamarassery

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia