വിദ്യാർഥിനിയെ ആൺസുഹൃത്തിൻ്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; യുവാവ് കസ്റ്റഡിയിൽ

 
B.Pharm Student Found Dead at Boyfriend's House in Kozhikode

Photo Credit: Facebook/Jevad Duniyavil Ochira

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● അത്തോളി സ്വദേശിനി ആയിഷ റഷയാണ് മരിച്ചത്.
● യുവതിയെ ബ്ലാക്ക് മെയിൽ ചെയ്തെന്ന് ബന്ധുക്കളുടെ ആരോപണം.
● മരണ കാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷം വ്യക്തമാകും.

കോഴിക്കോട്: (KVARTHA) എരഞ്ഞിപ്പാലത്ത് ബി.ഫാം വിദ്യാർഥിനിയെ ആൺസുഹൃത്തിന്റെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അത്തോളി തോരായി സ്വദേശിനിയായ ആയിഷ റഷ (21) ആണ് മരിച്ചത്. മംഗലാപുരത്ത് പഠിക്കുകയായിരുന്ന ആയിഷ മൂന്നു ദിവസം മുൻപാണ് ആൺസുഹൃത്തായ ബഷീറുദ്ദീന്റെ വീട്ടിലെത്തിയത്. കോഴിക്കോട്ടെ ഒരു ജിമ്മിൽ ട്രെയിനറാണ് ബഷീറുദ്ദീൻ.

Aster mims 04/11/2022

യുവാവ് ആയിഷയെ ബ്ലാക്ക് മെയിൽ ചെയ്യുകയും മർദ്ദിക്കുകയും ചെയ്തിരുന്നതായി യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. ആയിഷ കോഴിക്കോട്ടെത്തിയിരുന്നെങ്കിലും അത്തോളിയിലെ വീട്ടിലേക്ക് പോയിരുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

രാത്രിയോടെയാണ് ആയിഷ മരിച്ചത്. തുടർന്ന് ബഷീറുദ്ദീൻ തന്നെയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ആദ്യം യുവതിയെ ഭാര്യയാണെന്ന് ആശുപത്രി അധികൃതരോട് ഇയാൾ പറഞ്ഞെന്നും പിന്നീട് സുഹൃത്താണെന്ന് മാറ്റിപ്പറഞ്ഞതായും ബന്ധുക്കൾ ആരോപിക്കുന്നു. ആശുപത്രിയിൽനിന്ന് ലഭിച്ച വിവരമനുസരിച്ച് നടക്കാവ് പോലീസ് സ്ഥലത്തെത്തി ബഷീറുദ്ദീനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.

സ്ത്രീധനത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.

Article Summary: B.Pharm student found dead at boyfriend's house.

#Kozhikode #StudentDeath #Mystery #Investigation #CrimeNews #Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia