Stone Pelted | നിര്‍ത്തിയിട്ട വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ കല്ലേറ്; ആക്രമണം ജനുവരി 19ന് ഉദ്ഘാടനം ചെയ്യാനിരിക്കെ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വിശാഖപട്ടണം: (www.kvartha.com) നിര്‍ത്തിയിട്ട വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ കല്ലേറ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. ജനുവരി 19ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് സംഭവം.
ഉദ്ഘാടനത്തിന് മുന്നോടിയായി ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കി വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മാരിപാലം കോച്ച് മെയിന്റനന്‍സ് സെന്ററിലേക്ക് പോകുമ്പോഴായിരുന്നു അക്രമം. ട്രെയിനിന്റെ രണ്ട് ജനാലകള്‍ കല്ലേറില്‍ തകര്‍ന്നു. ആക്രമണം നടത്തിയ ആളെ കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ റെയില്‍വേ സുരക്ഷാസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: News, National, attack, Train, Crime, Stones Pelted, Vande Bharat Express Train, Stones Pelted At Vande Bharat Express Train.

