Food Fight | വിവാഹ വേദിയില്‍ മട്ടൻ കറിയുടെ പേരിൽ കൂട്ടത്തല്ല്; വീഡിയോ വൈറൽ

 
A group of people fighting at a wedding
Watermark

Photo: X/ Sudhakar Udumula

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വിവാഹ സൽക്കാരത്തിൽ മട്ടൻ കറി കുറഞ്ഞുപോയെന്ന പരാതിയിൽ തുടങ്ങിയ വാക്കേറ്റം കൂട്ടത്തല്ലിലേക്ക് നയിച്ചു. 

നിസാമാബാദ്: (KVARTHA) ഭക്ഷണത്തിന്റെ പേരില്‍ വിവാഹ പന്തലില്‍ വധുവിന്റെയും വരന്റെയും വീട്ടുകാർ തമ്മില്‍ കൂട്ടയടി. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലെ നവിപേട്ടിൽ കഴിഞ്ഞ ദിവസം നടന്ന ഒരു വിവാഹത്തിൽ മട്ടൻ കറി കുറഞ്ഞുപോയെന്ന പരാതിയിൽ തുടങ്ങിയ വാക്കേറ്റം കൂട്ടത്തല്ലിലേക്ക് നയിച്ചതായാണ് റിപോർട്ടുകൾ. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Aster mims 04/11/2022

നന്ദിപേട്ടിലെ യുവാവായ വരനും നവിപേട്ടിലെ യുവതിയായ വധുവും തമ്മിലായിരുന്നു വിവാഹം. വിവാഹ സൽക്കാരത്തിൽ മട്ടൻ കറി ആവശ്യത്തിന് വിളമ്പിയില്ലെന്ന പരാതിയുമായി വരന്റെ ബന്ധുക്കൾ രംഗത്തെത്തി. ഇതോടെ വിളമ്പുന്നവരും വരന്റെ ബന്ധുക്കളും തമ്മിൽ വാക്കേറ്റത്തിലേർപ്പെട്ടു. തുടർന്ന് വരന്റെ ബന്ധുക്കള്‍ വധുവിന്റെ വീട്ടുകാരെ കുറ്റപ്പെടുത്തി സംസാരിച്ചു. ഇതോടെ ഇരു കൂട്ടരും തമ്മിൽ പോരടിച്ചു. 
 


ചേരി തിരിഞ്ഞായിരുന്നു ആക്രമണം. പാത്രങ്ങളും സാധനങ്ങളും കസേരകളും ഉപയോഗിച്ച്‌ നടന്ന ആക്രമണത്തിൽ ഏതാനും പേർക്ക് പരിക്കേറ്റു.

തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സ്ഥിതി നിയന്ത്രിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉൾപ്പെടെ 19 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഈ സംഭവം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയായിരിക്കുകയാണ്.

 #weddingbrawl #foodfight #muttoncurry #viralvideo #India #Telangana #Nizamabad #socialmedia

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script