Attack | പഴയങ്ങാടിയില്‍ ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ എസി കോച്ചിന്റെ ചില്ല് തകര്‍ന്നു

 
Stone Pelting on Train at Payangadi

Photo Credit: Website Indian Railway

ADVERTISEMENT

● പിന്നില്‍ അജ്ഞാതസംഘമെന്ന് സൂചന
● സിസിടിവി ക്യാമറകള്‍ പരിശോധിക്കുമെന്ന് പൊലീസ്

കണ്ണൂര്‍:(KVARTHA) പഴയങ്ങാടിയില്‍ ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ എസി കോച്ചിന്റെ ചില്ല് തകര്‍ന്നു. കണ്ണൂര്‍ ഭാഗത്തുനിന്ന് മംഗ്ലൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മംഗള എക്സ്പ്രസിന് നേരെയാണ് പഴയങ്ങാടി റെയില്‍വേ പാലത്തില്‍ നിന്നും അജ്ഞാത സംഘം കല്ലേറ് നടത്തിയത്. ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.

Aster_MIMS

കല്ലേറില്‍ ട്രെയിനിന്റെ A2 എസി കോച്ചിന്റെ ചില്ലുകളാണ് തകര്‍ന്നത്. തുടര്‍ന്ന് ട്രെയിന്‍ പഴയങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തി 20 മിനിറ്റ് കഴിഞ്ഞതിന് ശേഷം യാത്ര പുനരാരംഭിക്കുകയായിരുന്നു. സംഭവത്തില്‍ റെയില്‍വെ സംരക്ഷണസേനയും പഴയങ്ങാടി പൊലീസും അന്വേഷണമാരംഭിച്ചിട്ടുണ്ട്.

പൊലീസ് സിസിടിവി ക്യാമറകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ പാപ്പിനിശേരിയില്‍ നിന്നും ട്രെയിനിന് നേരെ കല്ലേറ് നടന്നിരുന്നു.

 #StonePelting #TrainAttack #Kannur #MangalaExpress #RailwayPolice #PayangadiIncident

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia