Stone Pelting | ഗുജറാതില്‍ വിനായക ഘോഷയാത്രക്കിടെ കല്ലേറ് നടന്ന സംഭവം; 13 പേര്‍ പിടിയില്‍

 


ഗാന്ധിനഗര്‍: (www.kvartha.com) ഗുജറാതിലെ വഡോദരയില്‍ വിനായക ഘോഷയാത്രക്കിടെ കല്ലേറ് നടന്ന സംഭവത്തില്‍ 13 പേരെ പൊലീസ് പിടികൂടി. രണ്ട് മതവിഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ ഏറ്റുമുട്ടുകയും പരസ്പരം കല്ലെറിയുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് വര്‍ഗീയ ലഹള ഉണ്ടായേക്കുമോ എന്ന ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംഭവസ്ഥലത്ത് പൊലീസ് ജാഗ്രതയിലാണ്.

സംഭവത്തില്‍ വഡോദര സിറ്റി പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കലാപം, നിയമവിരുദ്ധമായി കൂട്ടംകൂടല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇരു വിഭാഗങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഇത് കല്ലേറിലേക്ക് നയിക്കുകയായിരുന്നു. കല്ലേറില്‍ ഒരു മുസ്ലിം പള്ളിയുടെ പ്രധാന വാതിലിലെ ഗ്ലാസ് തകര്‍ന്നതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം.

Stone Pelting | ഗുജറാതില്‍ വിനായക ഘോഷയാത്രക്കിടെ കല്ലേറ് നടന്ന സംഭവം; 13 പേര്‍ പിടിയില്‍

Keywords:  News, National, Gujarat, Crime, Police, Arrest, Case, Stone pelting in Vadodara during Ganesh, 13 detained.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia