ശ്രീകണ്ഠാപുരം ചുഴലിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
● ഗുരുതരമായി പരിക്കേറ്റ അജുലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
● എം പി പി രവീന്ദ്രന്റെയും ബിന്ദുവിന്റെയും മകനാണ് അജുൽ.
● സംസ്കാരം ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് നടന്നു.
തളിപ്പറമ്പ്: (KVARTHA) ശ്രീകണ്ഠാപുരം ചുഴലിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ശ്രീകണ്ഠാപുരം ചുഴലി തോളൂർ സ്വദേശി മീത്തലേപുരയിൽ അജുൽ രവീന്ദ്രനാണ് (20) മരണമടഞ്ഞത്. എം പി പി രവീന്ദ്രന്റെയും ബിന്ദുവിന്റെയും മകനാണ്. മിജുൽ രവീന്ദ്രനാണ് സഹോദരൻ.
വെള്ളിയാഴ്ച രാത്രി ചുഴലി കൂനത്ത് വെച്ച് അജുൽ സഞ്ചരിച്ച കെ എൽ 06 എച്ച് 382 നമ്പർ ബൈക്കും കെ എൽ 59 ബി 5784 നമ്പർ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശ്രീകണ്ഠാപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. സംസ്കാരം ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ചെങ്ങളായി പഞ്ചായത്ത് ശ്മശാനത്തിൽ നടന്നു.
യുവാവ് മരിച്ച ദുഃഖകരമായ വാർത്ത ഷെയർ ചെയ്യൂ
Article Summary: Young man Ajul Raveendran (20) died in a lorry-bike collision at Chuzhali, Sreekandapuram.
#Sreekandapuram #Accident #KeralaAccident #BikeAccident #KannurNews #YouthDeath
