നാല് വയസുകാരനെ കുത്തിക്കൊന്നു: ഇന്ത്യൻ വംശജയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്ക് ശിക്ഷയ്ക്ക് പകരം ചികിത്സ

 
Maidenhead Crown Court UK
Watermark

Photo Credit: X/ Akanksha Adivarekar

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കൊലപാതകത്തിന് ശേഷം മൃതദേഹം ലാളിക്കുകയും പിന്നീട് ജീവനൊടുക്കാൻ ശ്രമിക്കുകയും ചെയ്തു.
● ചോരപുരണ്ട വസ്ത്രങ്ങളുമായി ആശുപത്രിയിലെത്തിയാണ് കൊലപാതക വിവരം ഡോക്ടർമാരോട് വെളിപ്പെടുത്തിയത്.
● കൊലപാതക സമയത്ത് ആകാൻഷ 'ബൈപോളാർ ഡിസോർഡർ' എന്ന മാനസിക രോഗത്തിന് അടിമയായിരുന്നു.
● 1983-ലെ മാനസിക ആരോഗ്യ ആക്ട് പ്രകാരമാണ് ചികിത്സ നൽകാൻ വിധിച്ചത്.
● ഫൗണ്ടൻ പേനകളുടെ സ്റ്റൈലിഷ് ചിത്രങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്‌ത്‌ പ്രശസ്തയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ആകാൻഷ.

മെയ്ഡൻഹെഡ് (ഇംഗ്ലണ്ട്): (KVARTHA) നാല് വയസുകാരനായ മകനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ 37കാരിക്ക് മാനസിക ചികിത്സ നൽകാൻ ഉത്തരവിട്ട് കോടതി. തെക്ക്-കിഴക്കൻ ഇംഗ്ലണ്ടിലെ മെയ്‌ഡൻഹെഡിലെ ക്രൗൺ കോടതിയാണ് ഇന്ത്യൻ വംശജയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ആകാൻഷ ആദിവരേക്കർക്ക് ചികിത്സ നൽകണമെന്ന് വിധി പുറപ്പെടുവിച്ചത്.

Aster mims 04/11/2022

ഈ വർഷം ജൂൺ 10-നാണ് ആകാൻഷ തൻ്റെ മകൻ അഗസ്‌ത്യ ഹെഗിഷ്‌തെയെ കൊലപ്പെടുത്തിയത്. ഉറങ്ങുകയായിരുന്ന നാല് വയസുകാരനായ മകനെ ആകാൻഷ 11 തവണ കുത്തിക്കൊലപ്പെടുത്തിയെന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ആക്രമണത്തിൽ അഗസ്‌ത്യ തൽക്ഷണം മരണപ്പെട്ടതായും പൊലീസ് അറിയിച്ചു.

ചോരപുരണ്ട വസ്ത്രവുമായി ആശുപത്രിയിൽ

മകനെ കൊലപ്പെടുത്തിയ ശേഷം ആകാൻഷ മൃതദേഹം കുളിമുറിയിൽ കൊണ്ടുപോയി ലാളിച്ചതായും പിന്നീട് ജീവനൊടുക്കാൻ ശ്രമിച്ചതായും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ആത്മഹത്യാശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് ചോരപുരണ്ട വസ്ത്രങ്ങളുമായി ആകാൻഷ മെയ്ഡൻഹെഡിലെ സെൻ്റ് മാർക് ആശുപത്രിയിൽ എത്തുകയായിരുന്നു. ആശുപത്രിയിൽവെച്ച് താൻ മകനെ കൊലപ്പെടുത്തിയെന്ന് ഡോക്ടർമാരോട് വെളിപ്പെടുത്തിയതായും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

ശിക്ഷയല്ല, ചികിത്സയാണ് വേണ്ടത്

കേസ് പരിഗണിച്ചപ്പോൾ കൊലപാതകം നടക്കുന്ന സമയത്ത് ആകാൻഷ ‘ബൈപോളാർ ഡിസോർഡർ’ എന്ന മാനസിക രോഗത്തിന് അടിമയായിരുന്നു എന്ന് മൂന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടു. ഈ സാഹചര്യം പരിഗണിച്ചാണ് ക്രൗൺ കോടതി ജഡ്‌ജി മാനസിക ചികിത്സ നൽകാൻ ഉത്തരവിട്ടത്.

ജഡ്‌ജി മൈക്കൽ ഗ്രീവ് വിധിപ്രസ്‌താവത്തിൽ ഈ കേസ് 'വളരെ ദുരന്തമായ കേസാണ്' എന്ന് നിരീക്ഷിച്ചു. 'മകനോട് ആകാൻഷയ്ക്ക് സ്നേഹമായിരുന്നു. കൊലപാതകത്തിന് കാരണം അവരുടെ മാനസിക വിഭ്രാന്തിയാണ്. ഈ സാഹചര്യത്തിൽ ഇവിടെ ശിക്ഷയല്ല, ചികിത്സയാണ് വേണ്ടത്. അതിനാൽ, പ്രതിയ്ക്ക് 1983-ലെ മാനസിക ആരോഗ്യ ആക്ട് പ്രകാരം ചികിത്സ നൽകാൻ വിധിക്കുന്നു' — എന്ന് ജഡ്‌ജി ഉത്തരവിൽ പറഞ്ഞു.

ഫൗണ്ടൻ പേനകളുടെ സ്റ്റൈലിഷ് ചിത്രങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്‌ത്‌ വലിയൊരു ഫോളോവേഴ്‌സിനെ നേടിയെടുത്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ആകാൻഷ ആദിവരേക്കർ.

വാർത്ത പങ്കുവച്ച് അഭിപ്രായം രേഖപ്പെടുത്തുക.

Article Summary: Indian-origin social media influencer stabs son 11 times; court orders mental health treatment for Bipolar Disorder.

#MentalHealth #CourtVerdict #UKNews #ChildStabbing #BipolarDisorder #AkankshaAdivarekar

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia