സ്വത്ത് വിറ്റ പണം നൽകാത്തതിലെ വൈരാഗ്യത്താൽ 67-കാരിയായ അമ്മയെ ചപ്പാത്തിക്കോൽ കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ മകൻ റിമാൻഡിൽ

 
Son Remanded for Attempting to Murder 67-Year-Old Mother with Rolling Pin Over Property Money Dispute

Photo Credit: Special Arrangement enhanced by Chat GPT

ADVERTISEMENT

● മകൻ കെ സജിത്തിനെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്.
● ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വീടിന്റെ ചായ്പിൽ വെച്ചായിരുന്നു ആക്രമണം.
● അടുക്കളയിൽ നിന്നും ചപ്പാത്തിക്കോൽ എടുത്തുകൊണ്ടുവന്ന് തലയുടെ പിൻഭാഗത്തും നെറ്റിയിലും കൈക്കും അടിക്കുകയായിരുന്നു.
● വീണ്ടും തലയ്ക്ക് അടിക്കാൻ ശ്രമിച്ചപ്പോൾ ഇടതുകൈ കൊണ്ട് തടഞ്ഞതിനാലാണ് ജീവൻ രക്ഷപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു.
● പരിയാരം എസ് എച്ച് ഒ യദുകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

തളിപ്പറമ്പ്: (KVARTHA) പരിയാരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെറുതാഴത്ത് സ്വത്ത് വിറ്റ പണം നൽകാത്തതിലെ തർക്ക വൈരാഗ്യത്താൽ ചപ്പാത്തിക്കോൽ കൊണ്ട് അമ്മയെ തലയ്ക്ക് അടിച്ചുകൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. പുറച്ചേരിക്കോട്ടയിലെ കലശക്കാരൻ ഹൗസിൽ സാവിത്രിയുടെ (67) പരാതിയിൽ മകൻ കെ. സജിത്തിനെയാണ് (47) പരിയാരം എസ്.എച്ച്.ഒ. യദുകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

Aster_MIMS

കോട്ടയിലെ വീടിൻ്റെ ചായ്പിൽ വെച്ച് ചൊവ്വാഴ്ച (നവംബർ 17) ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടുംബത്തിലെ സ്ഥലം വിൽപ്പന നടത്തിയതിലൂടെ ലഭിച്ച പണം സാവിത്രിയുടെ പേരിൽ നിക്ഷേപിച്ചിരുന്നു. ഇതിൽ നിന്നും ഒരു ഭാഗം ചോദിച്ചിട്ട് കൊടുക്കാത്തതിൻ്റെ വിരോധത്തിലാണ് സജിത്ത് അമ്മയെ ആക്രമിച്ചത്.

പരാതിയിലെ വിവരങ്ങൾ

പ്രകോപിതനായ സജിത്ത് അടുക്കളയിൽ നിന്നും ചപ്പാത്തിക്കോൽ എടുത്തുകൊണ്ടുവന്ന് അമ്മയുടെ തലയുടെ പിൻഭാഗത്തും നെറ്റിയിലും കൈക്കും അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. വീണ്ടും തലയ്ക്ക് അടിക്കാൻ ശ്രമിച്ചപ്പോൾ സാവിത്രി ഇടതുകൈ കൊണ്ട് തടഞ്ഞു. 

ഇതോടെ അടിയേറ്റ് ഇവരുടെ കൈകൾക്ക് പരിക്കേൽക്കുകയും ചെയ്തു. വീണ്ടും അടിക്കാൻ ശ്രമിച്ചപ്പോൾ കൈകൊണ്ട് തടഞ്ഞില്ലായിരുന്നെങ്കിൽ തല പിളർന്ന് മരണം സംഭവിക്കുമായിരുന്നുവെന്നും സാവിത്രി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

വധശ്രമത്തിന് കേസ്; പ്രതി റിമാൻഡിൽ

പരാതിയുടെ അടിസ്ഥാനത്തിൽ സജിത്തിനെതിരെ വധശ്രമത്തിനാണ് പരിയാരം പൊലീസ് കേസെടുത്തത്. എസ്.എച്ച്.ഒ. യദുകൃഷ്ണനൊപ്പം എസ്.ഐ. ശ്രീകുമാറും എ.എസ്.ഐ. സുനേഷും പ്രതിയെ പിടികൂടിയ പൊലീസ് സംഘത്തിലുണ്ടായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: A 47-year-old man, K. Sajith, was arrested and remanded by the Taliparamba court for attempting to murder his 67-year-old mother, Savithri, with a rolling pin in Cheruthazham under Pariyaram police limits. 

#Kvartha #TaliparambaNews #KannurCrime #PariyaramPolice #KeralaPolice #ElderAbuse #MalayalamNews #Cheruthazham #CrimeNewsKerala #AmmuNews

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Nasrin Shefin
Nasrin Shefin

225 Articles

Tags

Share this story

wellfitindia